'പെൺമക്കൾ നഷ്ടമാകുമ്പോൾ ഉള്ള സങ്കടം അറിയുന്ന അച്ഛനാണ് ഞാൻ': വേദനയോടെ സുരേഷ് ​ഗോപി

പനയംപാടം അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപി
suresg gopi
അപകടത്തിൽ മരിച്ച കുട്ടികൾ, സുരേഷ് ​ഗോപി ഫെയ്സ്ബുക്ക്
Updated on

കേരളത്തിന് ഒന്നാകെ വേദനയാവുകയാണ് പാലക്കാട് അപകടം. നാല് വിദ്യാർഥിനികളാണ് അപകടത്തിൽ മരിച്ചത്. ഇപ്പോൾ പനയംപാടം അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയിരിക്കുകയാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപി. പെൺമക്കൾ നഷ്ടമാകുമ്പോൾ ഉണ്ടാകുന്ന സങ്കടത്തിന്റെ വ്യാപ്തിയും ആഘാതവും അറിയുന്ന അച്ഛനാണ് താനെന്നാണ് താരം പറഞ്ഞത്.

‘പെൺമക്കൾ നഷ്ടമാകുമ്പോൾ ഉള്ള സങ്കടം, ആ സങ്കടത്തിന്റെ വ്യാപ്തിയും ആഘാതവും അറിയുന്ന ഒരു അച്ഛൻ ആണ് ഞാന്‍. ഒരു അച്ഛനായും, മനുഷ്യനായും, ഞാനീ അപ്രതീക്ഷിതമായ നഷ്ടത്തിന്റെ വേദനയിലും വിഷമത്തിലും കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. ആ പെണ്‍മക്കളുടെ സ്വപ്നങ്ങൾ നിറഞ്ഞ ആ പുഞ്ചിരികളും സ്നേഹവും ചേർന്ന ഓർമകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.ഈ മക്കളുടെ നിത്യശാന്തിക്കായി പ്രാർഥിക്കുന്നു.’–സുരേഷ് ഗോപിയുടെ വാക്കുകൾ.

ഇന്നലെ വൈകീട്ട് പരീക്ഷ എഴുതി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് നാലു വിദ്യാര്‍ത്ഥിനികളുടേയും മുകളിലേക്ക് സിമന്റ് കയറ്റി പോകുകയായിരുന്ന ലോറി മറിഞ്ഞത്. കരിമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ഇര്‍ഫാന, റിദ ഫാത്തിമ, നിദ ഫാത്തിമ, എ എസ് ആയിഷ എന്നിവരാണ് മരിച്ചത്. തുപ്പനാട് ജുമാ മസ്ജിദിൽ തൊട്ടടുത്തായാണു നാലു പേരെയും കബറടക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com