ഹിറ്റടിക്കാൻ മാവീരൻ സംവിധായകനൊപ്പം വിക്രം; ചിയാൻ 63 പ്രഖ്യാപിച്ചു

ചിയാൻ 63 നിർമിക്കുന്നത് ശാന്തി ടാക്കീസ് ആണ്.
Chiyaan 63
ചിയാൻ 63എക്സ്
Updated on

വീര ധീര സൂരന് ശേഷം ഒരുങ്ങുന്ന ചിയാൻ വിക്രമിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. വിക്രമിന്റെ കരിയറിലെ 63-ാമത്തെ ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണിപ്പോൾ. മണ്ടേല, മാവീരൻ എന്നീ സിനിമകളിലൂടെ തമിഴ് സിനിമാ പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകൻ മഡോൺ അശ്വിനുമായാണ് വിക്രമിന്റെ പുതിയ ചിത്രം. ചിയാൻ 63 നിർമിക്കുന്നത് ശാന്തി ടാക്കീസ് ആണ്.

അശ്വിന്റെ മുൻ ചിത്രമായ മാവീരൻ നിർമിച്ചതും ഇതേ നിർമാണ കമ്പനിയായിരുന്നു. "നിങ്ങളുടെ അവിശ്വസനീയമായ യാത്രയുടെ ഭാഗമാകാൻ ഞങ്ങളെ അനുവദിച്ചതിന് നന്ദി വിക്രം സർ!"- എന്നാണ് ചിത്രം പ്രഖ്യാപിച്ചു കൊണ്ട് ശാന്തി ടാക്കീസ് എക്സിൽ കുറിച്ചത്. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമയായിരുന്നു മണ്ടേലയും മാവീരനും.

നെറ്റ്ഫ്ലിക്സിലൂടെയാണ് മണ്ടേല പ്രദർശനത്തിനെത്തിയത്. ശിവകാർത്തികേയൻ നായകനായ മാവീരൻ 80 കോടിയോളമായിരുന്നു ബോക്സ് ഓഫീസിൽ നിന്നും നേടിയത്. എസ് യു അരുൺകുമാർ സംവിധാനം ചെയ്ത വീര ധീര സൂരൻ ആണ് വിക്രമിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. 'ചിത്താ' എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com