വീട്ടിലെത്തിയ അല്ലു അർജുനെ ഓടി വന്ന് കെട്ടിപ്പിടിച്ച് മകൻ, കണ്ണീരണിഞ്ഞ് ഭാര്യ സ്നേഹയും; വിഡിയോ

മകൻ അയാൻ അച്ഛനെ കണ്ട് ഓടി വന്ന് കെട്ടിപ്പിടിക്കുന്നതും വിഡിയോയിലുണ്ട്.
Allu Arjun
അല്ലു അർജുനും കുടുംബവുംവിഡിയോ സ്ക്രീൻഷോട്ട്
Updated on

ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച് വീട്ടിലെത്തിയ അല്ലു അർജുനെ കണ്ട് വികാരനിർഭരയായി ഭാര്യ സ്നേഹ റെഡ്ഡി. അല്ലുവിനെ ആലിം​ഗനം ചെയ്യുന്ന സ്നേഹയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. അല്ലു അർജുനെ കണ്ട് സ്നേഹയുടെ കണ്ണു നിറയുന്നതും വിഡിയോയിൽ കാണാം. മകൻ അയാൻ അച്ഛനെ കണ്ട് ഓടി വന്ന് കെട്ടിപ്പിടിക്കുന്നതും വിഡിയോയിലുണ്ട്.

കഴിഞ്ഞ ദിവസം ഹൈദരാബാദിലെ വസതയിലെത്തിയാണ് അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ട് ആശങ്കപ്പെടുന്ന സ്നേഹയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പൊലീസ് വണ്ടിയിൽ കയറുന്നതിനു മുമ്പ് ഭാര്യയ്ക്ക് സ്നേഹ ചുംബനം നൽകിയാണ് അല്ലു സമാധാനിപ്പിച്ചത്.

സ്നേഹയുടെ മുഖത്ത് വിഷമം പ്രകടമായിരുന്നു. പുഷ്പ 2 സിനിമയുടെ റിലീസിനോടനുബന്ധിച്ച് തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിലാണ് അല്ലു അർജുൻ അറസ്റ്റിലാകുന്നത്. ജാമ്യം ലഭിച്ചിട്ടും അല്ലു ജയിലിൽ തുടരുകയായിരുന്നു. ഇന്നലെ രാത്രി മുഴുവൻ അദ്ദേഹം ജയിലിലാണ് കഴിഞ്ഞത്. ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിന്‍റെ ഒപ്പിട്ട പകർപ്പ് ലഭിക്കാത്തത് കാരണമാണ് നടനെ, ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റിയത്.

ഒടുവിൽ ജാമ്യ ഉത്തരവിന്റെ പകർപ്പ് ഇന്ന് രാവിലെ ലഭിച്ചതോടെയാണ് അദ്ദേഹം ജയിലിൽ നിന്നും പുറത്തേക്കിറങ്ങുന്നത് .നൂറുകണക്കിന് ആരാധകരാണ് അല്ലു അറസ്റ്റിലായതിനെ തുടർന്ന് പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചു കൂടിയത്. ആരാധകര്‍ സംഘടിച്ചതും സ്ഥിതിഗതികള്‍ ആശങ്കാകുലമാക്കി.

കേസില്‍ തിയറ്റര്‍ ഉടമ, മാനേജര്‍, സുരക്ഷാ മേധാവി തുടങ്ങിയവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം നാലിനാണ് പുഷ്പ 2 വിന്റെ പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മുപ്പത്തൊന്‍പതുകാരി മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com