നടൻ അജിത് കുമാരിന്റെ പുത്തൻ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ ഇപ്പോൾ ആരാധകരെ അമ്പരപ്പിക്കുന്നത് താരത്തിന്റെ പുത്തൻ ലുക്കാണ്.
പുതിയ സിനിമയായ ‘ഗുഡ് ബാഡ് അഗ്ലി’യിലാണ് താരം പുത്തൻ ലുക്കിൽ പ്രത്യക്ഷപ്പെടുന്നത്. സോൾട്ട് ആൻഡ് പെപ്പർ ലുക്ക് മാറ്റി കറുത്ത മുടിയിലാണ് താരം എത്തുന്നത്. ഇതോടെ താരം കൂടുതൽ ചെറുപ്പമായി എന്നാണ് ആരാധകരുടെ കമന്റ്. ചിത്രത്തിന്റെ സംവിധായകൻ ആദിക് രവിചന്ദ്രൻ ആണ് അജിത്തിന്റെ മേക്കോവർ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
ആദിക്കിനൊപ്പം സിനിമ സെറ്റിൽ നിൽക്കുന്ന അജിത്തിനെയാണ് ചിത്രത്തിൽ കാണാനാവുക. ‘ഈ അവസരം എനിക്കു തന്നതിന് അജിത് സാറിന് നന്ദി. എന്റെ ആഗ്രഹം സഫലമായി. ഈ യാത്ര വളരെ മനോഹരമായിരുന്നു’, എന്നാണ് അജിത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ആദിക് രവിചന്ദ്രൻ കുറിച്ചത്. എന്തായാലും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് താരത്തിന്റെ പുത്തൻ ലുക്ക്. നിരവധി പേരാണ് താരത്തിന്റെ പുത്തൻ ലുക്കിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക