'ഇതൊക്കെ മെച്ചപ്പെടുത്തുന്നതുവരെ ഇന്ത്യയിൽ ഇനി ഷോകൾ ചെയ്യില്ല, ഉറപ്പാണ്'!; ദിൽജിത് ദോസാഞ്ജ്
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുവരെ ഇനി ഇന്ത്യയിൽ ഷോകൾ അവതരിപ്പിക്കില്ലെന്ന് ഗായകൻ ദിൽജിത് ദോസാഞ്ജ്. ദില്‍ ലുമിനാറ്റി എന്ന് പേരിട്ടിരിക്കുന്ന തന്റെ സംഗീത പരിപാടിക്കായി ചണ്ഡീഗഡിലെത്തിയപ്പോഴായിരുന്നു ദിൽജിത് ഈ പ്രഖ്യാപനം നടത്തിയത്. നിരവധി പേർക്ക് ജോലി ലഭിക്കുന്ന, വലിയൊരു വരുമാന സ്രോതസാണ് ഇത്തരം ഷോകളെന്നും അതിന് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്നും ദിൽജിത് കുറ്റപ്പെടുത്തി.
"ഇവിടെ ഞങ്ങൾക്ക് ലൈവ് ഷോകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. ഇത്തരം പരിപാടികൾ വലിയ വരുമാനത്തിന്‍റെ സ്രോതസാണ്, നിരവധി ആളുകൾക്ക് ജോലി ലഭിക്കുന്നു. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടും വരെ ഞാൻ ഇന്ത്യയിൽ ഷോകൾ ചെയ്യില്ല, അത് ഉറപ്പാണ്" - ദിൽജിത് പറഞ്ഞു. ഒപ്പം പുഷ്പയിലെ 'താഴത്തില്ലെടാ' എന്ന ഡയലോഗും അദ്ദേഹം പറയുന്നുണ്ട്.
ദിൽജിത്തിന്‍റെ ഷോകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ദില്‍ ലുമിനാറ്റി എന്ന ഷോ ഡൽഹിയിൽ നിന്നാണ് ആരംഭിച്ചത്. തുടർന്ന് ജയ്പൂർ, ഹൈദരാബാദ്, അഹമ്മദാബാദ്, ലഖ്‌നൗ, പൂനെ, കൊൽക്കത്ത, ബംഗളൂരു എന്നിവിടങ്ങളിലും ദിൽജിത് പരിപാടി അവതരിപ്പിച്ചിരുന്നു. ഇവിടങ്ങളിലെല്ലാം ഷോകൾ വലിയ വിജയവുമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക