മുറ, പല്ലൊട്ടി, മദനോത്സവം; ഒടിടിയിലും ക്രിസ്മസ് മേളം; ഈ ആഴ്ചയിലെ റിലീസുകള്‍

മുറ, പല്ലൊട്ടി, മദനോത്സവം, പാലും പഴവും എന്നീ സിനിമകള്‍ നിങ്ങള്‍ക്ക് ഒടിടിയില്‍ കാണാം
ott release

തിയറ്ററുകള്‍ക്കൊപ്പം ഒടിടിയിലും ക്രിസ്മസ് റിലീസുകളുടെ കുത്തൊഴുക്കാണ്. നിരവധി സിനിമകളാണ് ഈ ആഴ്ച ഒടിടിയില്‍ എത്തുന്നത്. മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ റിലീസുള്ളത്. മുറ, പല്ലൊട്ടി, മദനോത്സവം, പാലും പഴവും എന്നീ സിനിമകള്‍ നിങ്ങള്‍ക്ക് ഒടിടിയില്‍ കാണാം. ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍.

1. മുറ

കപ്പേളയ്ക്ക് ശേഷം മുഹമ്മദി മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ് മുറ. തിരുവനന്തപുരം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് പ്രധാന വേഷത്തിലെത്തിയത്. ആക്ഷന്‍ ഡ്രാമയില്‍ മാലാ പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യദു കൃഷ്ണാ, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആമസോണ്‍ പ്രൈമിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

2. മദനോത്സവം

madanolsavam

തിയറ്ററിലെത്തി ഒന്നര വര്‍ഷത്തിനു ശേഷമാണ് മദനോത്സവം ഒടിടിയിലേക്ക് എത്തിയത്. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ തിരക്കഥയില്‍ സുധീഷ് ഗോപിനാഥാണ് മദനോത്സവം സംവിധാനം ചെയ്തത്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആമസോണ്‍ പ്രൈമിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

3. പല്ലൊട്ടി

pallotty

തിയറ്ററില്‍ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് പല്ലൊട്ടി. നവാഗതനായ ജിതിന്‍ രാജ് ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും ഒരുക്കിയത്. കണ്ണന്‍, ഉണ്ണി എന്നീ കുട്ടികളുടെ സ്‌നേഹവും സൗഹൃദവുമാണ് ചിത്രത്തില്‍ പറയുന്നത്. 90സ് കിഡ്‌സിന്റെ മനസ്സില്‍ ഗൃഹാതുരത്വം നിറയ്ക്കുന്നതാണ് ചിത്രം. മനോരമ മാക്‌സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

4. പാലു പഴവും

paalum pazhavum

മീരാ ജാസ്മിനും അശ്വിന്‍ ജോസും പ്രധാന കഥാപാത്രമായി എത്തിയ റൊമാന്റിക് ഡ്രാമ ചിത്രം. വികെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്തത്. തന്നേക്കാള്‍ പത്ത് വയസ് പ്രായം കുറഞ്ഞ യുവാവിനെ വിവാഹം ചെയ്യുന്ന 33കാരിയുടെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. സൈന ഒടിടിയിലൂടെയാണ് ചിത്രം എത്തിയത്.

5. ഗേള്‍സ് വില്‍ ബി ഗേള്‍സ്

Girls Will Be Girls

കനി കുസൃതി, പ്രീതി പാണിഗ്രഹി, കേസവ് ബിനോയ് കിരണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഹിന്ദി ചിത്രം. ഷുചി ടലതിയാണ് ചിത്രം സംവിധാനം ചെയ്തത്. ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കാനെത്തുന്ന പെണ്‍കുട്ടിയുടെ ജീ വിതമാണ് ചിത്രം പറയുന്നത്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

6. യോയോ ഹണി സിങ്: ഫേമസ്

yo yo honey singh famous

ഇന്ത്യന്‍ സംഗീത ലോകത്തെ വിഖ്യാത റാപ്പറായ യോ യോ ഹണി സിങ്ങിന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി. സംഗീത രംഗത്തേക്കുള്ള ഹണി സിങ്ങിന്റെ വരവും പ്രശസ്തിയിലേക്കുള്ള വളര്‍ച്ചയും വീഴ്ചയുമെല്ലാം ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. ബൈ പോളാര്‍ ഡിസോര്‍ഡറുമായുള്ള ഹണി സിങ്ങിന്റെ പോരാട്ടവും ഇതില്‍ പറയുന്നുണ്ട്. നെറ്റ്ഫ്‌ളികിസിലൂടെയാണ് സ്ട്രീമിങ്.

7. സീബ്ര

zebra

തെലുങ്ക് ക്രൈം ത്രില്ലറില്‍ നടന്‍ സത്യദേവ് ആണ് നായകനായി എത്തുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈശ്വര്‍ കാര്‍ത്തിക് ആണ് സംവിധാനം. പ്രിയ ഭവാനി ശങ്കറാണ് നായികയായി എത്തുന്നത്. ആഹായിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com