'പുഷ്പ 2 ജനുവരി 9 ന് ഒടിടിയിൽ'; വാർത്തകൾ തള്ളി നിർമാതാക്കൾ
ഇന്ത്യൻ സിനിമയിലെ സമീപകാല കളക്ഷൻ റെക്കോർഡുകൾ എല്ലാം പഴങ്കഥയാക്കി മുന്നേറുകയാണ് അല്ലു അർജുന്റെ പുഷ്പ 2. തിയറ്ററുകളിൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിൽ പോലും ഇതൊന്നും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചിട്ടില്ല. ഇതിനിടെ ചിത്രം ഉടൻ തന്നെ ഒടിടിയിൽ റിലീസ് ചെയ്യുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു.
ജനുവരി 9 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്. ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ്. 'പുഷ്പ 2 ദ് റൂളിന്റെ ഒടിടി റിലീസിനെക്കുറിച്ച് ഒരുപാട് അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഈ അവധിക്കാലത്ത് പുഷ്പ 2 ബിഗ് സ്‌ക്രീനുകളിൽ മാത്രം ആസ്വദിക്കൂ. 56 ദിവസം വരെ ഇത് ഒരു ഒടിടിയിലും ഉണ്ടാകില്ല! '- എന്നാണ് മൈത്രി മൂവീ മേക്കേഴ്സ് എക്സിൽ കുറിച്ചിരിക്കുന്നത്.
അതേസമയം പുഷ്പ 2 ന്റെ ഹിന്ദി പതിപ്പ് 632.5 കോടി രൂപയാണ് ഇതുവരെ നേടിയത്. സ്ത്രീ 2 വിനെയും മറികടന്നാണ് ചിത്രം ഏറ്റവും ഉയർന്ന കളക്ഷൻ നേടിയിരിക്കുന്നത്. കുറഞ്ഞ ദിവസം കൊണ്ട് 1500 കോടി നേടുന്ന ചിത്രവും പുഷ്പ 2 ആണ്. സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അല്ലു അർജുനെ കൂടാതെ ഫഹദ് ഫാസിലും രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക