'എന്റെ മകൻ പോയി'; ഹൃദയം തകർന്ന് തൃഷ; സിനിമയിൽ നിന്ന് ഇടവേളയെടുക്കാൻ താരം

നികത്താനാകാത്ത നഷ്ടമാണ് തനിക്കും കുടുംബത്തിനുമുണ്ടായ
trisha
തൃഷ
Updated on

ക്രിസ്മസ് ദിനത്തിൽ ദുഃഖവാർത്തയുമായി നടി തൃഷ കൃഷ്ണ. തന്റെ വളർത്തു നായ സോറോ വിടപറഞ്ഞ വിവരമാണ് താരം പങ്കുവച്ചത്. തന്റെ മകനെയാണ് നഷ്ടപ്പെട്ടത് എന്നാണ് തൃഷ കുറിച്ചത്. നികത്താനാകാത്ത നഷ്ടമാണ് തനിക്കും കുടുംബത്തിനുമുണ്ടായത്. സിനിമയിൽ നിന്ന് ഇടവേളയെടുക്കുകയാണെന്നും നടി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

‘എന്റെ മകൻ സോറോ ഈ ക്രിസ്മസ് പുലരിയിൽ വിടപറഞ്ഞു. എന്നെ അടുത്തറിയാവുന്നവർക്കറിയാം, ഇനി എന്റെ ജീവിതം അർഥശൂന്യമായിരിക്കും എന്ന്. ഞാനും എന്റെ കുടുംബവും ഈ ആഘാതത്തിൽ നിന്നും മുക്തരായിട്ടില്ല. കുറച്ചു കാലത്തേക്ക് ജോലിയിൽ നിന്നും ഇടവേള എടുക്കുന്നു.’ തൃഷ കുറിച്ചു.

സോറോയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് തൃഷ പങ്കുവച്ചിരിക്കുന്നത്. കൂട്ടത്തിൽ സോറോയെ അടക്കിയ സ്ഥലത്തിന്റെ ചിത്രവുമുണ്ട്. നിരവധി പേരാണ് തൃഷയ്ക്ക് ആശ്വാസ വാക്കുകളുമായി എത്തുന്നത്. ഏറ്റവും കഠിനമായ വേദനയാണ് ഇത്. സമയമെടുത്ത് സമാധാനം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ കഥകളിലൂടെ അവന്‍ എന്നും ജീവനോടെ നിലനില്‍ക്കും. നമ്മുടെ മക്കള്‍ സ്വര്‍ഗത്തില്‍ പരസ്പരം കൂട്ടുകൂടുന്നുമെന്ന് പ്രതീക്ഷിക്കാം. - എന്നാണ് കല്യാണി പ്രിയദര്‍ശന്‍ കമന്റ് ചെയ്തത്. പൂർണിമ ഇന്ദ്രജിത്ത്, ഹൻസിക തുടങ്ങിയ നിരവധി പേർ കമന്റുമായി എത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com