മുറപ്പെണ്ണ് മുതല്‍ എഴാമത്തെ വരവ് വരെ 60 ചിത്രങ്ങള്‍ക്കാണ് എംടി തിരക്കഥ രചിച്ചത്. ആറ് തവണ ദേശീയ അവാര്‍ഡും പതിനെട്ട് സംസ്ഥാന അവാര്‍ഡും എംടിയ്ക്ക് ലഭിച്ചു. ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവന കണക്കിലെടുത്ത് 2013ല്‍ ജെസി ഡാനിയേല്‍ പുരസ്‌കാരവും ലഭിച്ചു
വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് എംടി സിനിമയില്‍ മമ്മൂട്ടിയുടെ അരങ്ങേറ്റം. ചിത്രത്തില്‍ സുകുമാരനായിരുന്നു നായകന്‍. എംടി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രത്തിന്റെ സംവിധാനം എം ആസാദ് ആയിരുന്നു. മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് എംടിക്ക് ലഭിച്ചു.
എംടിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനായ ആദ്യ ചിത്രം ഉയരങ്ങളില്‍ ആയിരുന്നു. ഐവി ശശിയായിരുന്നു സംവിധായകന്‍. 1984 നവംബര്‍ 30നായിരുന്നു ചിത്രം റീലിസ് ചെയ്തത്.
മമ്മൂട്ടി നായകനായി എത്തിയ ആദ്യ എംടി ചിത്രം തൃഷ്ണ ആയിരുന്നു. ഐവി ശശിയായിരുന്നു സംവിധാനം. എംടിക്ക് മികച്ച തിരക്കഥാകൃത്തിനും ബിച്ചു തിരുമലയ്ക്ക് മികച്ച ഗാനരചിയതാവിനും മികച്ച ഗായികയായി എസ് ജാനകിക്കും ശ്യാമിന് സംഗീത സംവിധായകനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു
രംഗം, പഞ്ചാഗ്നി, അഭയം തേടി, അമൃതംഗമയ, താഴ്‌വാരം, സദയം എന്നിവയാണ് മോഹന്‍ലാല്‍ അഭിനയിച്ച മറ്റ് എംടി സിനിമകള്‍
അക്ഷരങ്ങള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, കൊച്ചുതെമ്മാടി, ഒരു വടക്കന്‍ വീരഗാഥ, ഉത്തരം, മിഥ്യ, സുകൃതം, കേരളവര്‍മ പഴശ്ശിരാജ എന്നിവയാണ് മമ്മൂട്ടി അഭിനിച്ച മറ്റ് സിനിമകള്‍. അടിയൊഴുക്കുകള്‍, വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ച എംടി ചിത്രങ്ങളാണ് അടിയൊഴുക്കുകള്‍, ഇടനിലങ്ങള്‍, അനുബന്ധം എന്നിവ. അടിയൊഴുക്കളിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക