അഞ്ച് ദിവസത്തില്‍ 50 കോടി ക്ലബ്ബില്‍; അമ്പരപ്പിച്ച് ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ

ഉണ്ണി മുകുന്ദന്‍ തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്
marco
50 കോടി ക്ലബ്ബില്‍ മാര്‍ക്കോ
Updated on

കേരള ബോക്‌സ് ഓഫിസിനെ അമ്പരപ്പിച്ച് ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ. അഞ്ച് ദിവസത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ് ചിത്രം. ഉണ്ണി മുകുന്ദന്‍ തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. സിനിമ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി എത്തുന്നത്.

ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം ഭീകര വയലന്‍സുമായാണ് എത്തിയത്. ഇന്ത്യന്‍ സിനിമ കണ്ടതില്‍ വച്ച് ഏറ്റവും വയലന്‍സ് നിറഞ്ഞ ചിത്രമാണ് മാര്‍ക്കോ എന്നാണ് പറയപ്പെടുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും ജഹൈപ്പുള്ള ചിത്രമായി എത്തിയ ചിത്രം പ്രേക്ഷകരെ അമ്പരപ്പിക്കുകയായിരുന്നു.

ഹനീഫ് അദേനി തന്നെ സംവിധാനം ചെയ്ത മിഖായേല്‍' എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോ ജൂനിയര്‍ എന്ന കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കിയാണ് ചിത്രം ഒരുക്കിയത്. മിഖായേലില്‍ നിവിന്‍ പോളിയുടെ വില്ലന്‍ കഥാപാത്രമായിരുന്നു മാര്‍ക്കോ. രവി ബസ്‌റൂര്‍ ആണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കി. കലൈ കിങ്‌സണ്‍, സ്റ്റണ്ട് സില്‍വ, ഫെലിക്‌സ് എന്നിവര്‍ ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രാഫി. ചന്ദ്രു സെല്‍വരാജ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ്: ഷമീര്‍ മുഹമ്മദ്. കലാസംവിധാനം: സുനില്‍ ദാസ്. ക്യൂബ്‌സ് ഇന്റര്‍നാഷനല്‍, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണു നിര്‍മാണവും വിതരണവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com