'17ാം വയസില്‍ അവള്‍ കാന്‍സറിന് കീഴടങ്ങി, ഞാന്‍ തകര്‍ന്നു': ആദ്യ പ്രണയത്തെക്കുറിച്ച് വിവേക് ഒബ്രോയ്

വിവാഹം കഴിക്കാനും ഒന്നിച്ച് ജീവിക്കാനും ആഗ്രഹിച്ചവളുടെ വിയോഗം തന്നെ തകര്‍ത്തു എന്നാണ് താരം പറയുന്നത്
Vivek Oberoi
വിവേക് ഒബ്രോയ്ഫെയ്സ്ബുക്ക്
Updated on

കൗമരത്തില്‍ വിടപറഞ്ഞ തന്റെ ബാല്യകാല സുഹൃത്തിനെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടന്‍ വിവേക് ഒബ്രോയ്. 17 വയസില്‍ കാന്‍സര്‍ ബാധിതയായാണ് ഒബ്രോയിയുടെ കാമുകി വിടപറയുന്നത്. വിവാഹം കഴിക്കാനും ഒന്നിച്ച് ജീവിക്കാനും ആഗ്രഹിച്ചവളുടെ വിയോഗം തന്നെ തകര്‍ത്തു എന്നാണ് താരം പറയുന്നത്.

വിവേക് ഒബ്രോയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്തായിരുന്നു പെണ്‍കുട്ടി. ആറ് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. കാന്‍സറിന്റെ അവസാന സ്റ്റേജിലാണ് അവളെന്ന് അറിഞ്ഞ് ഞെട്ടിപ്പോയെന്നാണ് താരം പറയുന്നത്. അവളാണ് എന്റെ ജീവിതസഖിയാകുമെന്ന് ഞാന്‍ കരുതി. ഒന്നിച്ച് കോളജില്‍ ചേരുന്നതും വിവാഹം കഴിക്കുന്നതും കുട്ടികളുണ്ടാകുന്നതുമെല്ലാം സ്വപ്‌നം കണ്ടു. - നടന്‍ പറഞ്ഞു.

അവളെയും കുടുംബത്തേയും ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതോടെയാണ് ഞാന്‍ അവളുടെ കസിനെ വിളിക്കുന്നത്. അവരാണ് അവള്‍ ആശുപത്രിയിലാണെന്ന് പറയുന്നത്. ഞാന്‍ അവിടെ എത്തി. ഞങ്ങള്‍ രണ്ടുപേരും തമ്മില്‍ 5-6 വര്‍ഷത്തെ പ്രണയമായിരുന്നു. എന്റെ സ്വപ്‌നത്തിലെ പെണ്‍കുട്ടിയായിരുന്നു അവള്‍. അവള്‍ക്ക് രക്താര്‍ബുദമാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഞങ്ങള്‍ ഒരുപാട് ശ്രമിച്ചെങ്കിലും രണ്ട് മാസത്തില്‍ അവള്‍ വിടപറഞ്ഞു. ഞാന്‍ തകര്‍ന്നുപോയി. - വിവേക് ഒബ്രോയ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com