![marco](http://media.assettype.com/samakalikamalayalam%2F2024-12-27%2Flckkn2ki%2Fmarco.jpg?w=480&auto=format%2Ccompress&fit=max)
കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ പുതിയ ചിത്രം മാര്‍ക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസില്‍ ആലുവ സ്വദേശി അറസ്റ്റില്‍. സെറ്റ് ടോക്കര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് ഉടമയായ അക്വിബ് ഫനാന്‍ ആണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാള്‍ വ്യാജ പതിപ്പ് പ്രചരിപ്പിച്ചത്.
ബിടെക് വിദ്യാർഥിയാണ് അറസ്റ്റിലായത്. പ്രൈവറ്റ് മെസേജ് അയച്ചാല്‍ ചിത്രത്തിന്റെ ലിങ്ക് അയച്ചുതരാം എന്നാണ് ഇയാള്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടത്. തുടര്‍ന്ന് മെസേജ് അയച്ചവര്‍ക്ക് ഇയാള്‍ ചിത്രത്തിന്റെ ലിങ്ക് അയക്കുകയും ചെയ്തു. നിര്‍മാതാവ് മുഹമ്മദ് ഷെരീഫിന്റെ പരാതിയില്‍ കൊച്ചി സിറ്റി സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
ഇയാൾ അല്ല തിയറ്ററിൽ പോയി സിനിമ ചിത്രീകരിച്ചത്. അയച്ചു കിട്ടിയ ലിങ്ക് ഇൻസ്റ്റാഗ്രാം റീച്ചിന് വേണ്ടി മറ്റാളുകളില്ലേക്ക് അയക്കുകയായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ ഇയാളിൽ നിന്ന് അറിയാൻ സാധിച്ചതെന്ന് സിറ്റി സൈബർ പൊലീസ് വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
പൊലീസ് കേസെടുത്തതിനു പിന്നാലെ അക്വിബ് ഫനാന്‍ പോസ്റ്റും അക്കൗണ്ടും മുക്കിയിരുന്നു. സൈബര്‍ പൊലീസിന്റെ അന്വേഷണത്തിലാണ് അക്കൗണ്ടിന്റെ ഉടമയെ കണ്ടെത്തിയത്. സിനിമ പകര്‍ത്തിയവരെ അടക്കം പിടികൂടാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
തിയറ്ററില്‍ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നതിന് ഇടയിലാണ് ചിത്രത്തിന്റെ വ്യാജ പതിപതിപ്പ് പുറത്തിറങ്ങി. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം അഞ്ച് ദിവസത്തില്‍ 50 കോടിയില്‍ ഇടം നേടിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക