ഉണ്ണി മുകുന്ദന്‍ നായരനായി എത്തിയ മാര്‍ക്കോ വന്‍ വൈറലായി മുന്നേറുകയാണ്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ചിത്രത്തിന്റെ നിര്‍മാതാവ് ഷെരീഫ് മുഹമ്മദിന്റെ പോസ്റ്റാണ്. മാര്‍ക്കോയിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച തന്റെ മക്കളെക്കുറിച്ചാണ് ഷെരീഫിന്റെ പോസ്റ്റ്.
ചിത്രത്തിന്റെ പ്രധാനപ്പെട്ട റോളില്‍ ഷെരീഫിന്റെ രണ്ട് മക്കളും അഭിനയിച്ചിട്ടുണ്ട്. മാര്‍ക്കോയുടെ കുടുംബത്തിലെ അംഗങ്ങളായാണ് കുട്ടികള്‍ എത്തുന്നത്. ഇരുവരേയും കൊല്ലുന്നതായാണ് ചിത്രത്തിലുള്ളത്. ഷൂട്ടിന് തയ്യാറെടുക്കുന്ന മകളുടെ ദൃശ്യങ്ങള്‍ക്കൊപ്പമായിരുന്നു ഷെരീഫിന്റെ കുറിപ്പ്.
എന്റെ രാജകുമാരി അവളുടെ ആദ്യത്തെ സിനിമ അനുഭവം ആസ്വദിക്കുകയാണ്. മാന്ത്രിക ഭൂമി എന്നാണ് ഞാന്‍ പറയുക. എല്ലാവരുടേയും പിന്തുണയിലും കഠിനാധ്വാനത്തിലും ഞങ്ങള്‍ക്ക് ബ്ലോക്ബസ്റ്റര്‍ ഒരുക്കാനായി.- ഷെരീഫ് പറഞ്ഞു. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. പ്രൊഡ്യൂസര്‍ ഷെരീഫ് അണ്ണന്‍ രണ്ട് മക്കളേം വില്ലന്‍മാര്‍ക്ക് കൊല്ലാന്‍ ഇട്ട് കൊടുത്തിട്ടുണ്ട്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക