
1996 ൽ പുറത്തിറങ്ങി ബോക്സോഫീസ് റെക്കോഡുകളെല്ലാം തകർത്ത സൂപ്പർ ഹിറ്റ് സിനിമയായിരുന്നു ഇന്ത്യൻ. ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ കമൽ ഹാസനൊപ്പം നായികയായി മനീഷ കൊയ്‌രാളയുമെത്തിയിരുന്നു. ഇന്ത്യൻ 2 പ്രഖ്യാപിച്ചപ്പോൾ മനീഷയും ചിത്രത്തിന്റെ ഭാഗമാകുമോ എന്നായിരുന്നു ആരാധകരുടെ ചോദ്യം.
ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി കമൽ ഹാസനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് മനീഷ. ഉലകനായകനൊപ്പം ഇന്ത്യനിൽ നിന്നുള്ള ഒരു പഴയകാല ചിത്രവും മനീഷ പങ്കുവച്ചിട്ടുണ്ട്. "ഞാൻ വർക്ക് ചെയ്തതിൽ ഏറ്റവും ബ്രില്ല്യന്റായ വ്യക്തികളിൽ ഒരാൾ... പുസ്തകങ്ങൾ, സിനിമ, ഫാഷൻ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ലോകം.
ആത്മാവിനേയും മനസിനെയും സ്പർശിക്കുന്ന നിരവധി പുസ്തകങ്ങൾ അദ്ദേഹമെനിക്ക് ശുപാർശ ചെയ്തു. ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ അതുല്യവും ആഴത്തിലുള്ളതുമായ നിരീക്ഷണങ്ങൾ പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ എന്നെ അത്ഭുതപ്പെടുത്തി. സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണകൾ സമാനതകളില്ലാത്തതാണ്. മണിക്കൂറുകളോളം കമൽ ഹാസനയുമായി സംസാരിക്കുകയും അദ്ദേഹം പറയുന്ന കാര്യങ്ങൾ കേട്ടു കൊണ്ടിരിക്കുകയും ചെയ്യാം. നന്ദി കമൽ ജി, നിങ്ങൾ ചെയ്യുന്ന എല്ലാത്തിനും. ഓരോ തവണ കാണുമ്പോഴും നിങ്ങൾ എന്നെ അത്ഭുതപ്പെടുത്തുന്നത് അവസാനിപ്പിക്കില്ല"- എന്നാണ് ചിത്രം പങ്കുവച്ച് മനീഷ കുറിച്ചിരിക്കുന്നത്.
ഫാൻ ഗേൾ എന്ന ഹാഷ്ടാഗും കുറിപ്പിനൊപ്പം മനീഷ ചേർത്തിട്ടുണ്ട്. അതേസമയം മനീഷയുടെ പോസ്റ്റിന് നിരവധി ആരാധകരാണ് കമന്റുമായെത്തിയിരിക്കുന്നത്. രണ്ട് മികച്ച അഭിനേതാക്കൾ ഒറ്റ ഫ്രെയിമിൽ, ബിഗ് സ്ക്രീനിൽ നിങ്ങളെ ഒരുമിച്ച് കാണാൻ കാത്തിരിക്കുന്നു, ഏറ്റവും മികച്ച കോമ്പായിരുന്നു നിങ്ങളുടേത്, ഇന്ത്യൻ 2 നിങ്ങളെ ഒരുമിച്ച് പ്രതീക്ഷിക്കുന്നുവെന്നൊക്കെയാണ് ഭൂരിഭാഗം പേരുടേയും കമന്റുകൾ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആളവന്ദാൻ, മുംബൈ എക്സ്പ്രസ് തുടങ്ങിയ ചിത്രങ്ങളിലും കമൽ ഹാസനും മനീഷയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യൻ 2 ജൂലൈ 12 ന് റിലീസ് ചെയ്യും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക