വരലക്ഷ്മിയുടെ വിവാ​ഹാഘോഷങ്ങൾ തുടങ്ങി; മെഹന്ദി ചിത്രങ്ങൾ

ചെന്നൈയിൽ‌ വിവാഹ വിരുന്ന് ഒരുക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
Varalaxmi Sarathkumar
വരലക്ഷ്മിയും നിക്കോളായ് സച്ച്ദേവുംInstagram

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു താരത്തിന്റെ മെഹന്ദി ചടങ്ങുകൾ നടന്നത്. രാധിക ശരത്കുമാറിന്റെ മകൾ റയാനെ മിഥുനാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ചൊവ്വാഴ്ച ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വരലക്ഷ്മിയും നിക്കോളായിയും വിവാ‌ഹിതരാകുമെന്നാണ് റിപ്പോർട്ട്. ചെന്നൈയിൽ‌ വിവാഹ വിരുന്ന് ഒരുക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഈ വർഷം മാർച്ചിലായിരുന്നു വരലക്ഷ്മിയുടെയും നിക്കോളായിയുടെയും വിവാഹനിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തത്.

Varalaxmi Sarathkumar
വരലക്ഷ്മി Instagram

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Varalaxmi Sarathkumar
'തല' ഓൺ ദ് വേ! സിംപിൾ ആൻഡ് ക്ലാസി ലുക്കിൽ അജിത്; വിടാമുയർച്ചി ഫസ്റ്റ് ലുക്ക്

14 വർഷമായി ഇരുവരും സുഹൃത്തുക്കളാണ്. അടുത്തിടെയാണ് ഇരുവരും പ്രണയത്തിലായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, നടൻമാരായ രജനികാന്ത്, കമൽ ഹാസൻ, അല്ലു അർജുൻ തുടങ്ങി നിരവധി പ്രമുഖരെ വിവാ​ഹത്തിന് ക്ഷണിച്ചിട്ടുണ്ട്. ധനുഷ് ചിത്രം രായൻ ആണ് വരലക്ഷ്മിയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. ഹനുമാൻ, ശബരി എന്നീ ചിത്രങ്ങളും വരലക്ഷ്മിയുടേതായി ഒരുങ്ങുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com