'വൈബ് ജസ്റ്റ് വൈബ്'! ഹിറ്റായി നസ്രിയയുടെ ഡാൻസ് പ്രാക്ടീസ്

ചിങ്ങമാസം വന്നു ചേർന്നാൽ എന്ന സൂപ്പർഹിറ്റ് പാട്ടിനൊപ്പമാണ് ഇവരുടെ നൃത്തം.
Nazriya Nazim Fahadh
ഹിറ്റായി നസ്രിയയുടെ ഡാൻസ് പ്രാക്ടീസ്Instagram

നടി മീര നന്ദന്റെ വിവാഹത്തിന് കൂട്ടുകാരികളായ നസ്രിയയും ശ്രിന്റയും ആൻ അ​ഗസ്റ്റിനും പങ്കെടുത്തിരുന്നു. മീരയ്ക്കൊപ്പമുള്ള മൂവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരം​ഗമായിരുന്നു. മീരയുടെ വിവാഹത്തിന് മുന്നോടിയായുള്ള നസ്രിയയുടെയും സംഘത്തിന്റെയും നൃത്ത പരിശീലനമാണിപ്പോൾ നെറ്റിസൺസിന്റെ മനം കവരുന്നത്.

റയൻ എബ്രഹാം ആണ് നസ്രിയയെയും സംഘത്തെയും നൃത്ത ചുവടുകൾ പഠിപ്പിക്കുന്നത്. ചിങ്ങമാസം വന്നു ചേർന്നാൽ എന്ന സൂപ്പർഹിറ്റ് പാട്ടിനൊപ്പമാണ് ഇവരുടെ നൃത്തം. കൂട്ടുകാരികൾ ഡാൻസ് കളിക്കുന്നത് നോക്കിയിരിക്കുന്ന മീരയേയും വിഡിയോയിൽ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Nazriya Nazim Fahadh
സേനാപതിയെ കാണാനെത്തി വേട്ടയ്യൻ! വൈറലായി ചിത്രം

ജസ്റ്റ് വൈബിങ് എന്ന ക്യാപ്ഷനോടെ ശ്രിന്ദയാണ് വിഡിയോ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. നസ്രിയ, മീര നന്ദൻ, അന്ന ബെൻ തുടങ്ങിയവരടക്കം നിരവധി പേരാണ് കമന്റുമായെത്തിയിരിക്കുന്നത്. ജൂൺ 29ന് ​ഗുരുവായൂരിൽ വച്ചായിരുന്നു മീര നന്ദന്റെ വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് താരത്തിന്റെ പങ്കാളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com