'എന്റെ ജീവിതത്തിലെ പ്രകാശം': നടി സെലിന്‍ ജോസഫിന് പിറന്നാള്‍ ആശംസകളുമായി മാധവ് സുരേഷ്

പിന്നാലെ ഇരുവരും പ്രണയത്തിലാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നു
MADHAV SURESH
മാധവ് സുരേഷും സെലിനുംഇന്‍സ്റ്റഗ്രാം

ടിയും മോഡലുമായ സെലിന്‍ ജോസഫിന് പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ്. തന്റെ ജീവിതത്തിലെ ഏറ്റവും സ്‌പെഷ്യലായ വ്യക്തിയാണ് സെലിന്‍ എന്നാണ് മാധവ് പോസ്റ്റില്‍ കുറിച്ചത്. സെലിനൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു പോസ്റ്റ്.

MADHAV SURESH
വിജയ് സേതുപതിയുടെ നായികയാകാൻ നിത്യ മേനോൻ

'ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സ്‌പെഷല്‍ ആയിട്ടുള്ള ഒരാളെ ആഘോഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ഒരാളാണ് എന്റെ ലോകം. ഞാന്‍ ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോകേണ്ട സമയത്ത് എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന് ഒരു പാറ പോലെ എന്നോടൊപ്പം ഉറച്ചു നിന്ന ഒരാളാണ്. ഒരു മനുഷ്യനെന്ന നിലയില്‍ എന്റെ പോരായ്മകള്‍ മനസ്സിലാക്കുകയും അവയൊക്കെ പരിഹരിച്ച് ഞാന്‍ മുന്നോട്ട് പോകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന ഒരാള്‍. ആ പുഞ്ചിരി എന്റെ ദിവസത്തെ പ്രകാശിപ്പിക്കുന്നു, ആ ശബ്ദം എന്റെ കാതുകളില്‍ സംഗീതം പോലെ മുഴങ്ങുന്നു, ആ സാന്നിധ്യം എനിക്ക് അളവറ്റ ഊര്‍ജം നല്‍കുന്നു, ഞങ്ങള്‍ കണ്ടുമുട്ടിയ ദിവസം മുതല്‍ എന്റെ ജീവിതത്തിലെ വെളിച്ചമായി ആ വ്യക്തി മാറിയിരിക്കുന്നു. ജന്മദിനാശംസകള്‍, സൂപ്പര്‍സ്റ്റാര്‍, ചിക്കാട്രോണ്‍, കുഞ്ഞുവാവ, സെമി ലാറ്റിന, സിസി കുട്ടി...നിന്റെ എല്ലാ ലക്ഷ്യങ്ങളും സ്വപ്നങ്ങളും നീ നേടിയെടുക്കുമെന്ന് എനിക്കറിയാം, എന്നെങ്കിലും ഞാന്‍ നിന്നോടു പറയും, 'നീ അത് നേടുമെന്ന് എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു'വെന്ന്. നീ എങ്ങനെയാണോ അതുപോലെ മനോഹര വ്യക്തിത്വമായി തുടരുക. ആളുകളെ വിശ്വസിക്കാന്‍ എന്നെ വീണ്ടും പഠിപ്പിച്ചതിന് നന്ദി'- മാധവ് കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നാലെ ഇരുവരും പ്രണയത്തിലാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നു. ഇതില്‍ വ്യക്തത വരുത്തിക്കൊണ്ട് താരപുത്രന്‍ തന്നെ രംഗത്തെത്തി. തന്റെ അടിക്കുറിപ്പ് കുറച്ചു കടന്നുപോയെന്നും സെലിനുമായി നിലവില്‍ പ്രണയത്തില്‍ അല്ലെന്നുമാണ് മാധവ് പറഞ്ഞത്. 2018ല്‍ പുറത്തിറങ്ങിയ 'രണം' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് സെലിന്‍ ജോസഫ്. വരനെ ആവശ്യമുണ്ടെന്ന് എന്ന ചിത്രത്തിലൂടെയാണ് മാധവ് സുരേഷ് എത്തുന്നത്. ജെഎസ്‌കെ എന്ന പുതിയ സുരേഷ് ഗോപി ചിത്രത്തിലും മാധവ് അഭിനയിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com