'വാങ്ങുന്നത് കോടികൾ, എല്ലാം ഒറ്റയ്ക്ക് തിന്നണം എന്ന മാനസികാവസ്ഥ; ഫഹദ് ചെയ്തത് മാപ്പർഹിക്കാത്ത തെറ്റ്': അനൂപ് ചന്ദ്രൻ

യുവനടന്മാരിൽ സെൽഫിഷ് ആയ ആളുകളിൽ പ്രധാനി ഫഹദ് ആണെന്നും മാപ്പർഹിക്കാത്ത തെറ്റാണ് ചെയ്തതെന്നും അനൂപ് ചന്ദ്രൻ
fahadh faasil
അനൂപ് ചന്ദ്രൻ, ഫഹദ് ഫാസിൽഫെയ്സ്ബുക്ക്

താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോ​ഗത്തിൽ പങ്കെടുക്കാതിരുന്നതിന് നടൻ ഫഹദ് ഫാസിലിനെതിരെ രൂക്ഷ വിമർശനവുമായി അനൂപ് ചന്ദ്രൻ. ഫഹദും ഭാര്യയും എറണാകുളത്ത് ഉണ്ടായിട്ടും യോ​ഗത്തിൽ എത്തിയില്ല. കോടിക്കണക്കിന് രൂപ ശമ്പളം വാങ്ങി അതെല്ലാം ഒറ്റയ്ക്ക് തിന്നണം എന്ന മാനസികാവസ്ഥയാണ് ഫ​ഹദിന്. യുവനടന്മാരിൽ സെൽഫിഷ് ആയ ആളുകളിൽ പ്രധാനി ഫഹദ് ആണെന്നും മാപ്പർഹിക്കാത്ത തെറ്റാണ് ചെയ്തതെന്നും അനൂപ് ചന്ദ്രൻ കൂട്ടിച്ചേർത്തു.

fahadh faasil
'സങ്കടത്തോടെയാണ് പോകുന്നത്, എളുപ്പം തിരിച്ചുവരാം': യാത്ര പറഞ്ഞ് മോഹൻലാൽ; വിഡിയോ

‘അമ്മയുടെ പ്രവർത്തനത്തില്‍ യുവാക്കളുടെ ഭാഗത്ത് നിന്നും കൂടുതല്‍ സജീവമായ പങ്കാളത്തമുണ്ടാകേണ്ടതുണ്ട്. ഫഹദ് ഫാസിലിന്റെയൊക്കെ നിലപാടില്‍ അഭിപ്രായ വ്യത്യാസമുള്ള വ്യക്തിയാണ് ഞാന്‍. അയാള്‍ കോടിക്കണക്കിന് ശമ്പളം വാങ്ങിക്കുന്ന നടനാണ്. അമ്മ സംഘടനയുടെ യോഗം നടക്കുമ്പോള്‍ അയാളും ഭാര്യയും എറണാകുളത്തുണ്ട്. മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ രണ്ടുപേരും പങ്കെടുത്തിരുന്നു. എന്നാല്‍ അമ്മയുടെ യോഗത്തിലേക്ക് തിരിഞ്ഞു നോക്കിയില്ല. എനിക്ക് കിട്ടുന്ന ശമ്പളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥയല്ലേ അതിന് കാരണം. അമ്മയെന്ന സംഘടനയ്ക്ക് ഒരു ലക്ഷ്യമുണ്ട്. ഒരുമിച്ച് നടന്ന് പോകുന്നവർ കാലിടറി വീഴുമ്പോള്‍ അവരെ ചേർത്ത് നിർത്താന്‍ വേണ്ടിയാണ് അമ്മ ഉണ്ടാക്കിയത്. അതുപോലൊരു സംഘടനയുടെ യോഗത്തിന് വന്നാല്‍ ഫഹദ് ഫാസിലിന്റെ എന്താണ് ഉടഞ്ഞ് പോകുന്നത്. ചെറുപ്പക്കാർ പൊതുവെ സെല്‍ഫിഷായി പോകുകയാണ് അതില്‍ എനിക്ക് എടുത്ത് പറയാന്‍ സാധിക്കുന്ന ഒരു പേര് ഫഹദ് ഫാസിലിന്റേതാണ്. ഇത്രയും ശമ്പളം മേടിക്കുന്ന, അമ്മ അംഗമായ ഒരാള്‍ അതിന്റെ ഒരു ചാരിറ്റി സ്വഭാവത്തിലേക്ക് വരേണ്ടതുണ്ട്. എറണാകുളത്ത് ഉണ്ടായിട്ടും അദ്ദേഹം യോഗത്തിലേക്ക് വരാതിരുന്നത് ഒരു തരത്തിലും മാപ്പ് അർഹിക്കാത്ത തെറ്റാണ്. - അനൂപ് ചന്ദ്രൻ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എമ്പുരാന്റെ ഷൂട്ടിങ് നടക്കുന്നത് പുറത്തായതിനാലാണ് പൃഥ്വിരാജിന് എത്താന്‍ സാധിക്കാതിരുന്നത്. പൃഥ്വിരാജിനെപ്പോലുള്ളവർ കുറച്ച് സമയം കണ്ടെത്തി നേതൃത്വത്തിലേക്ക് വന്നാല്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് സംഘടനയിലേക്ക് വരാന്‍ താല്‍പര്യമുണ്ടാകുമെന്നും താരം പറഞ്ഞു.

അതിനിടെ ഫഹദ് ഫാസിലിന് എതിരായ അനൂപ് ചന്ദ്രന്റ പരാമർശം രൂക്ഷ വിമർശനത്തിന് ഇരയാവുകയാണ്. ഫഹദ് പ്രതിഫലം വാങ്ങുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ അധ്വാനത്തിന്റെ ഫലമാണെന്നും അതിൽ അസൂയപ്പെട്ടിട്ടു കാര്യമില്ലെന്നുമാണ് വിമർശനങ്ങൾ. സംഘടനയുടെ യോഗത്തിൽ വരാത്തവരെ നിർബന്ധിച്ചു കൊണ്ടു വരുന്നതെന്തിനാണെന്നും വരാനുള്ള സ്വാതന്ത്ര്യം പോലെ തന്നെയാണ് വരാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പറയുന്നവരുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com