എന്തുകൊണ്ട് എആർ റഹ്മാനെ വിളിച്ചില്ല; ഇന്ത്യൻ 2 വിൽ അനിരുദ്ധിനെ പരി​ഗണിച്ചതിനെക്കുറിച്ച് ശങ്കർ

അതുകൊണ്ട് ഞങ്ങൾക്ക് ക്യാമറയുമായി സെറ്റിൽ പോയി ഷൂട്ട് ചെയ്താൽ മതിയായിരുന്നു.
Indian 2
ഇന്ത്യൻ 2 Instagram

കമൽ ഹാസൻ - ശങ്കർ കൂട്ടുകെട്ടിലെത്തുന്ന ഇന്ത്യൻ 2 വിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ചിത്രത്തിന്റെ ഓരോ അപ്ഡേഷനും ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നതും. ഇതിനോടകം തന്നെ ചിത്രം പ്രേക്ഷകർക്കിടയിലുണ്ടാക്കിയ ഹൈപ്പും വളരെ വലുതാണ്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ അണിയറപ്രവർത്തകർ.

ഒന്നോ രണ്ടോ അല്ല, മൂന്ന് പാൻ ഇന്ത്യൻ സിനിമകളിൽ ഒരേസമയം പ്രവർത്തിക്കാൻ കഴിഞ്ഞതെങ്ങനെയെന്ന് സംവിധായകൻ ശങ്കറിനോട് പ്രൊമോഷനിടെ നടൻ സിദ്ധാർഥ് ചോദിച്ചിരുന്നു. ഇന്ത്യൻ 2, ഇന്ത്യൻ 3, രാം ചരണിൻ്റെ ഗെയിം ചെയ്ഞ്ചർ. ലോകത്തിലെ മറ്റൊരു സംവിധായകനും നേടാനാകാത്ത നേട്ടമാണിതെന്നും സിദ്ധാർഥ് പറഞ്ഞിരുന്നു. ഒരു ചിരിയോടു കൂടിയാണ് ശങ്കർ സിദ്ധാർഥിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത്.

"കോവിഡ് മഹാമാരിക്ക് നന്ദി, എനിക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ സമയം കിട്ടി. ആ സമയത്ത് ‍ഞാനിരുന്ന് ഇന്ത്യൻ 2, 3 എന്നിവയുടെ തിരക്കഥകൾ പൂർത്തിയാക്കി. അതോടൊപ്പം പ്രീ പ്രൊഡക്ഷൻ ജോലികളെല്ലാം പൂർത്തിയാക്കി. അതുകൊണ്ട് ഞങ്ങൾക്ക് ക്യാമറയുമായി സെറ്റിൽ പോയി ഷൂട്ട് ചെയ്താൽ മതിയായിരുന്നു. അത് ശരിക്കും ഷൂട്ടിങ്ങിന് ഏറെ സഹായിച്ചു. പിന്നെ സമയമുള്ളതു കൊണ്ട് മറ്റ് സ്ക്രിപ്റ്റുകളും (ഗെയിം ചെയ്ഞ്ചർ) ചെയ്തു"- ശങ്കർ പറഞ്ഞു.

എ ആർ റഹ്മാനെ എന്തുകൊണ്ടാണ് ഇന്ത്യൻ 2 വിൽ പരി​ഗണിക്കാതിരുന്നത് എന്ന ചോദ്യത്തിനും ശങ്കർ ഉത്തരം നൽകി. "ഞങ്ങൾ ഇന്ത്യൻ 2 വിൻ്റെ ജോലികൾ തുടങ്ങിയപ്പോൾ എആർ റഹ്മാൻ 2.0 യ്ക്ക് പശ്ചാത്തല സം​ഗീതം ഒരുക്കുന്നതിന്റെ തിരക്കിലായിരുന്നു. എനിക്കാണെങ്കിൽ പാട്ടുകൾ പെട്ടെന്ന് ആവശ്യവുമായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Indian 2
ഫീൽ ദ് മാജിക്! നിവിൻ പോളി ചിത്രത്തിലൂടെ ആദ്യമായി ഒരുമിച്ച് യുവൻ ശങ്കർ രാജയും സന്തോഷ് നാരായണനും

ഇന്ത്യൻ 2 കൂടി ഏൽപ്പിച്ച് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാൻ എനിക്ക് തോന്നിയില്ല. പിന്നെ അനിരുദ്ധിൻ്റെ പാട്ടുകൾ എനിക്കിഷ്ടപ്പെട്ടു. അദ്ദേഹത്തിൻ്റെ സംഗീതം വളരെ ജനപ്രിയമായിരുന്നു. അപ്പോൾ എന്തുകൊണ്ട് അദ്ദേഹത്തെക്കൊണ്ട് ചെയ്യിപ്പിച്ചു കൂടായെന്ന് ഞാൻ ചിന്തിച്ചു"- ശങ്കർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com