'വിനീത് പാടുമോ ഇതുപോലെ'! വൈറലായി അജു വർ​ഗീസിന്റെ വിഡിയോ

'എന്നെക്കൊണ്ട് പറ്റൂല അളിയാ' എന്നായിരുന്നു വിനീതിന്റെ രസകരമായ മറുപടി.
Aju Varghese
വൈറലായി അജു വർ​ഗീസിന്റെ വിഡിയോ

കേരളത്തിൽ തരം​ഗമായി മാറിയ ചിത്രങ്ങളിൽ ഒന്നാണ് തട്ടത്തിൻ മറയത്ത്. നിവിൻ പോളി, ഇഷ തൽവാർ, അജു വർ​ഗീസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിലെ പാട്ടുകളും ഡയലോ​ഗുകളുമെല്ലാം ഇന്നും പ്രേക്ഷകർക്ക് കാണാപാഠമാണ്. തട്ടത്തിൻ മറയത്ത് പുറത്തിറങ്ങിയിട്ടിപ്പോൾ 12 വർഷമായിരിക്കുകയാണ്.

ഇപ്പോഴിതാ ചിത്രത്തിലെ അനുരാഗത്തിൻ വേളയിൽ... എന്ന ​ഗാനം പാടി അഭിനയിച്ച് കൈയ്യടി നേടുകയാണ് അജു വർ​ഗീസ്. വിനീത് പാടുമോ ഇതുപോലെ, ആർക്കും ഒരു സംശയം ഇല്ലല്ലോ അല്ലെ എന്നീ ക്യാപ്ഷനുകളിലാണ് അജു വിഡിയോ പങ്കുവച്ചിരിക്കുന്നത്. അജുവിന്റെ വിഡിയോയ്ക്ക് മറുപടിയുമായി വിനീത് ശ്രീനിവാസനും എത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Aju Varghese
'ഈ പാടുകൾ ചികിത്സാപുരോ​ഗതിയുടെ ആദ്യ സൂചനകളാണ്, അവയെ ഞാൻ ചേർത്തണയ്ക്കുന്നു'; ചിത്രങ്ങൾ പങ്കുവെച്ച് ഹിനാ ഖാൻ

'എന്നെക്കൊണ്ട് പറ്റൂല അളിയാ' എന്നായിരുന്നു വിനീതിന്റെ രസകരമായ മറുപടി. കണ്ണടച്ചു കേട്ടാൽ ശരിക്കും വിനീതിന്റെ ശബ്ദം, ഉള്ളിൽ ഇത്രേം കഴിവ് ഒളിപ്പിച്ചു വച്ചേക്കുവായിരുന്നു അല്ലേ, വിനീത് ശ്രീനിവാസൻ പാടിയ അത്രക്ക് വന്നില്ല...എന്നാലും കൊള്ളാം... ഒപ്പിച്ചു എന്നൊക്കെയാണ് ഭൂരിഭാ​ഗം പേരുടേയും കമന്റുകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com