'സൂപ്പർ ഫൺ മോഹൻലാൽ - സത്യൻ അന്തിക്കാട് ചിത്രം ഓൺ ദ് വേ'; സന്തോഷം പങ്കുവച്ച് അനൂപ് സത്യൻ

'അച്ഛന്റെ അടുത്തത്' എന്നാണ് അനൂപ് നൽകിയിരിക്കുന്ന ക്യാപ്‌ഷൻ.
Mohanlal, Sathyan Anthikad
മോഹൻലാൽ - സത്യൻ അന്തിക്കാട് ചിത്രംFacebook

മോഹൻലാലിനൊപ്പം ഒരു സിനിമ ചെയ്യാനൊരുങ്ങുന്നുവെന്ന് അടുത്തിടെ സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു. എന്നാൽ സിനിമയുടെ യാതൊരു അപ്ഡേറ്റും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു വിശേഷം പങ്കുവച്ചിരിക്കുകയാണ് സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യൻ.

മോഹൻലാലും സത്യൻ അന്തിക്കാടും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും നിൽക്കുന്ന ചിത്രങ്ങളാണ് അനൂപ് സത്യൻ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. 'ഒരു സൂപ്പർ ഫൺ മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം ഓൺ ദ് വേ' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 'അച്ഛന്റെ അടുത്തത്' എന്നാണ് അനൂപ് നൽകിയിരിക്കുന്ന ക്യാപ്‌ഷൻ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Mohanlal, Sathyan Anthikad
എക്‌സിക്യൂട്ടീവിലേയ്ക്ക് ജോമോള്‍; പിഷാരടി ഉന്നയിച്ച വിഷയം അവസാനിച്ചതായി 'അമ്മ'

മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന 20 -ാമത്തെ ചിത്രമാണിത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരിക്കും ചിത്രം നിർമ്മിക്കുക. 2015 ൽ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രമായിരുന്നു സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിച്ച അവസാന ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com