'അച്ഛനില്ലാത്തതിനാൽ പ്രതീക്ഷിച്ച പോലെ ​ഗംഭീരമായില്ല': അമ്മയുടെ ഷഷ്ടിപൂർത്തി ആഘോഷമാക്കി അഭിരാമി

സം​ഗീത പരിപാടിയുടെ ഭാ​ഗമായി വിദേശ യാത്രയിലായതിനാൽ അമൃത സുരേഷും ഇവർക്കൊപ്പമുണ്ടായിരുന്നില്ല
abhirami suresh
അമ്മയുടെ 60ാം പിറന്നാളാണ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ചേർന്ന് ആഘോഷിച്ചത്

മ്മയുടെ പിറന്നാൾ ആഘോഷമാക്കി ​ഗായികയും അവതാരകയുമായ അഭിരാമി സുരേഷ്. അമ്മയുടെ 60ാം പിറന്നാളാണ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ചേർന്ന് ആഘോഷിച്ചത്. അച്ഛനില്ലാത്തതിനാൽ പ്രതീക്ഷിച്ച പോലെ ​ഗംഭീരമായില്ലെന്നും അഭിരാമി കുറിച്ചു. സം​ഗീത പരിപാടിയുടെ ഭാ​ഗമായി വിദേശ യാത്രയിലായതിനാൽ അമൃത സുരേഷും ഇവർക്കൊപ്പമുണ്ടായിരുന്നില്ല.

abhirami suresh
ധനുഷിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രം 'തേരെ ഇഷ്‌ക് മേ' അപ്ഡേറ്റ് പുറത്ത്

പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ അഭിരാമി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 'അമ്മ പൊന്നിന്റെ 60ആം പിറന്നാൾ.. ഷഷ്ടിപൂർത്തി. നമ്മുടെ അമ്മക്കുട്ടിയുടെ പിറന്നാൾ ആയിരുന്നു ട്ടോ.. ഈ വീഡിയോ എടുത്തു വെച്ചിട്ട് ഇപ്പൊ കുറച്ചായി, ഒന്ന് എഡിറ്റ് ചെയ്യാൻ ഗാപ് കിട്ടണ്ടേ ..അമ്മക്ക് വേണ്ട കൊച്ചു സന്തോഷങ്ങൾ കൊടുക്കാൻ പറ്റിയെന്നു വിശ്വസിക്കുന്ന ഒരു കൊച്ചു ഷഷ്ഠിപൂർത്തി ..ചേച്ചി ഫോണിലൂടെ എല്ലാം ഹെല്പ് ചെയ്യുന്നുണ്ടായിരുന്നു.. പാവം നല്ല തിരക്കിലാണ്.. നല്ല ഓട്ടത്തിലാണ്.. സ്ഥലത്തില്ല.. അച്ഛ ഉള്ളപ്പോ ഒരുപാട് പ്ലാനുകൾ ഉണ്ടായതാണ് ഒരു വലിയ പരുപാടി ആയി തന്നെ നടത്തണമെന്നൊക്കെ .. പക്ഷെ, അച്ഛൻ ഞങ്ങളെ വിട്ടു പോയി.. അത് കൊണ്ട് പ്രതീക്ഷിച്ച പോലെ ഗംഭീരമായില്ലെങ്കിലും, മനസ്സിന് സന്തോഷം കൊടുക്കാൻ പറ്റിയെന്നു വിശ്വസിക്കുന്നു.- എന്ന കുറിപ്പിലാണ് പിറന്നാൾ വിശേഷം അഭിരാമി പങ്കുവച്ചത്.

ഏതാനും ദിവസങ്ങൾക്കു മുൻപായിരുന്നു ലൈലയുടെ 60ാം പിറന്നാൾ. അമൃതയും അഭിരാമിയും പങ്കുവച്ച ആശംസാ പോസ്റ്റ് ഏറെ ശ്രദ്ധേയമായിരുന്നു. പിന്നാലെയാണ് ആഘോഷ വിഡിയോയും പുറത്തുവന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com