ആരൊക്കെയോ കഥയുണ്ടാക്കുന്നതാണ്, ശുഭ്മാന്‍ ഗില്ലിനെ അറിയുകപോലുമില്ലെന്ന് റിധിമ

ഇത്തരം വാര്‍ത്തകളൊക്കെ ചിലരുടെ ഭാവനയാണ്. ആരോ കഥയുണ്ടാക്കുന്നു. അത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
Ridhima Pandit
റിധിമ പണ്ഡിറ്റ്ഫെയ്സ്ബുക്ക്

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലിനെ വിവാഹം കഴിക്കുന്നത് ടെലിവിഷന്‍ താരം റിധിമ പണ്ഡിറ്റ് ആണെന്ന് അടുത്ത കാലത്തായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് റിധിമ. എന്നാല്‍ ശുഭ്മാന്‍ ഗില്ലിനെ വ്യക്തിപരമായി അറിയില്ലെന്നും റിധിമ വ്യക്തമാക്കിയിരിക്കുകയാണ്.

Ridhima Pandit
വള്ളിച്ചെരിപ്പും 1000 രൂപയുമായി 12 വർഷം മുൻപ് വന്ന സ്ഥലം: നയൻതാരയ്ക്കും മക്കൾക്കുമൊപ്പം ഡിസ്നി ലാൻഡിൽ വിഘ്നേഷ്

ഇത്തരം വാര്‍ത്തകളൊക്കെ ചിലരുടെ ഭാവനയാണ്. ആരോ കഥയുണ്ടാക്കുന്നു. അത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എനിക്ക് ശുഭ്മാന്‍ ഗില്ലിനെ വ്യക്തിപരമായി അറിയില്ല. ഇത് പരിഹാസ്യമാണ്. എനിക്ക് രാവിലെ മുതല്‍ അഭിനന്ദന സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. ഈ ഗോസിപ്പ് നിഷേധിച്ച് ഞാന്‍ മടുത്തു. ഒടുവില്‍ ഇത് എന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ അവിവാഹിതയാണ്. ഇത്തരം കിംവദന്തികള്‍ കാരണം സാധ്യതയുള്ള ആളുകള്‍ പോലും മുന്നോട്ടു വരില്ലെന്ന അവസ്ഥയാണ്. എനിക്ക് വിവാഹം കഴിച്ച് ജീവിക്കണമെന്നാണ് ആഗ്രഹമെന്നും നടി എക്‌സില്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ കോളുകള്‍ ആണെന്നെ ഉണര്‍ത്തിയത്. അവര്‍ എന്റെ വിവാഹത്തെക്കുറിച്ച് ചോദിക്കാനാണ് വിളിക്കുന്നതെന്നും അത് സംഭവിച്ചിട്ടില്ലെന്നുമുള്ള സ്‌റ്റോറി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചെങ്കിലും പിന്നീട് അത് നീക്കം ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com