​'തല'യുടെ നായികയാകാൻ കീർത്തി സുരേഷ്

ആദിക് രവിചന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ajith
ഗുഡ് ബാഡ് അ​ഗ്ലി

ഗുഡ് ബാഡ് അ​ഗ്ലി എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് അജിത്തിപ്പോൾ. ഹൈ​ദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുന്നത്. ജൂൺ ഏഴ് വരെ ഹൈദരാബാദിൽ ചിത്രീകരണമുണ്ടാകുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം അജിത്തിനൊപ്പമുള്ള ചിത്രം നടൻ ചിരഞ്ജീവി പങ്കുവച്ചിരുന്നു. ആദിക് രവിചന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ആക്ഷൻ രം​ഗങ്ങളുടെ ചിത്രീകരണം നടന്നിരുന്നു. ​ഗുഡ് ബാഡ് അ​ഗ്ലിയുടെ രണ്ടാമത്തെ ഷെഡ്യൂൾ റഷ്യയിലാണ് നടക്കുന്നതെന്നാണ് വിവരം. ചിത്രത്തിൽ നായികയായി നയൻതാരയേയും ശ്രീലീലയേയും പരി​ഗണിച്ചിരുന്നതായി ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ കീർത്തി സുരേഷ് ചിത്രത്തിൽ ജോയിൻ ചെയ്തതായാണ് വിവരം. ഇത് ആദ്യമായാണ് അജിത്തിനൊപ്പം കീർത്തി സുരേഷ് സ്ക്രീൻ പങ്കിടുന്നത്. എസ് ജെ സൂര്യ, സുനിൽ, നസ്‌ലിൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് വിവരം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ajith
കേദാര്‍നാഥിലും ബദരിനാഥിലും ദര്‍ശനം നടത്തി രജനീകാന്ത്

മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ഗുഡ് ബാഡ് അഗ്ലിയിൽ ദേവി ശ്രീ പ്രസാദാണ് സംഗീതം ഒരുക്കുന്നത്. അടുത്ത വർഷം പൊങ്കലിന് ചിത്രം തിയറ്ററുകളിലെത്തും. മാര്‍ക്ക് ആന്‍റണിക്ക് ശേഷം ആദിക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com