'12 വർഷത്തെ ബന്ധം, മൂകാംബികയിൽ വച്ച് വിവാഹിതരായി, അത് അവസാനിച്ചു'; ഇപ്പോൾ ഡേറ്റിങ്ങിലെന്ന് ദിവ്യ പിള്ള

ഇറാഖി വംശജനായ ഒരു ബ്രിട്ടിഷ് പൗരനുമായി 12 വർഷമായി റിലേഷൻഷിപ്പിൽ ആയിരുന്നു എന്നാണ് താരം പറയുന്നത്
divya pillai
ദിവ്യ പിള്ളഫെയ്സ്ബുക്ക്

ലയാളത്തിൽ മാത്രമല്ല അന്യ ഭാഷയിലും ശക്തമായ സാന്നിധ്യമാണ് നടി ദിവ്യ പിള്ള. തെലുങ്ക് ചിത്രം തണ്ടേൽ ആണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ഇപ്പോൾ തന്റെ ആദ്യ വിവാഹത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ദിവ്യ പിള്ള. ഇറാഖി വംശജനായ ഒരു ബ്രിട്ടിഷ് പൗരനുമായി 12 വർഷമായി റിലേഷൻഷിപ്പിൽ ആയിരുന്നു എന്നാണ് താരം പറയുന്നത്. മൂകാംബികയിൽ വച്ച് വിവാഹം നടന്നെന്നും എന്നാൽ ആ ബന്ധം അവസാനിക്കുകയായിരുന്നു എന്നും ദിവ്യ പറഞ്ഞു.

divya pillai
കേദാര്‍നാഥിലും ബദരിനാഥിലും ദര്‍ശനം നടത്തി രജനീകാന്ത്

'മൂകാംബികയിൽ വച്ച് ഞങ്ങൾ വിവാഹിതരായി. എന്റെ മാതാപിതാക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. നിർഭാഗ്യവശാൽ ഞങ്ങൾക്കു പിരിയേണ്ടി വന്നു. ക്ഷേത്രത്തിൽ വച്ചു നടന്ന ചടങ്ങ് ഞങ്ങൾ രജിസ്റ്റർ ചെയ്തിരുന്നില്ല. ഞങ്ങൾ രണ്ടു പേരും രണ്ടു രാജ്യങ്ങളിലെ പൗരന്മാരായതിനാൽ ചില നിയമപ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതു ശരിയാക്കിയെടുക്കുന്നതിനു മുൻപു തന്നെ ഞങ്ങൾ പിരിഞ്ഞു. ഞാൻ ജീവിതത്തിൽ നിന്ന് ആഗ്രഹിക്കുന്നതും അദ്ദേഹം ജീവിതത്തിൽ നിന്ന് ആഗ്രഹിക്കുന്നതും തമ്മിൽ ഒത്തുപോകാൻ പറ്റില്ലെന്നു മനസിലായപ്പോൾ പിരിയുകയായിരുന്നു.' - ദിവ്യ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിയമപരമായി രജിസ്റ്റർ ചെയ്യാതിരുന്നതിനാൽ വിവാഹമോചനത്തിന്റെ നൂലാമാലകൾ ഉണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു. വിവാഹിതയാണോ എന്ന ചോദ്യത്തിന് അതുകൊണ്ടുതന്നെ എന്ത് ഉത്തരം നൽകണമെന്ന് തനിക്ക് ആശയക്കുഴപ്പമാണെന്നാണ് ദിവ്യ പറയുന്നത്. നിലവിൽ താൻ ഡേറ്റിങ്ങിലാണെന്നും താരം വെളിപ്പെടുത്തി. എന്നാൽ ഇതേക്കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്നാണ് ദിവ്യ പറഞ്ഞത്.

'ഡേറ്റിങ്ങിനേക്കുറിച്ച് ലോകത്തോടു പങ്കുവയ്ക്കാൻ ഞാൻ മാനസികമായി ഒരുങ്ങുന്നതു വരെ, രഹസ്യമാക്കി വയ്ക്കാനാണ് എന്റെ തീരുമാനം. ഡേറ്റിങ്ങ് ചെയ്യുന്നുണ്ട് എന്നുള്ളത് സത്യമാണ്. പക്ഷേ, അതിനെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല. സമയമാകുമ്പോൾ ഉറപ്പായും പറയും. അല്ലാതെ, ഡേറ്റിങ് ചെയ്യുന്നില്ലെന്ന് കള്ളം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആരാണ് ആ വ്യക്തിയെന്ന് ഇപ്പോൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.'- ദിവ്യ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com