ഒന്നൊന്നര ലുക്കില്‍ ജയറാം, തീപ്പൊരിയാവാന്‍ ജോജു; 'സൂര്യ 44' ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് കാർത്തിക് സുബ്ബരാജ്

മലയാളത്തിൽ നിന്നും ജയറാമും ജോജുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്
suriya 44 film
ജയറാം, ജോജു ക്യാരക്ടർ പോസ്റ്റർഫെയ്സ്ബുക്ക്

സൂര്യയും കാർത്തിക് സുബ്ബരാജും ഒന്നിക്കുന്ന ചിത്രം സൂര്യ 44 (താൽകാലിക പേര്) ലെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തു വിട്ട് സംവിധായകൻ. മലയാളത്തിൽ നിന്നും ജയറാമും ജോജുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇരുവരെയും ചിത്രത്തിലേക്ക് സ്വാ​ഗതം ചെയ്‌തു കൊണ്ടാണ് കാർത്തിക് ക്യാരക്ടർ പോസ്റ്ററുകൾ പങ്കുവെച്ചത്.

മുടി പിന്നിലേക്ക് ചീകിയൊതുക്കി കറുത്ത കണ്ണട വെച്ചുകൊണ്ട് വ്യത്യസ്ഥ ലുക്കിലാണ് ജയറാം പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഭിനയത്തിൽ വൈവിധ്യതയും നർമ്മവും ജീവശ്വാസമാക്കിയ മനുഷ്യൻ, സൂര്യ44ൻ്റെ പ്രതിഭകൾക്കൊപ്പം ജയറാമും. ജയറാം സാറിന് സ്വാഗതം എന്നാണ് പോസ്റ്ററിനൊപ്പം കാർത്തിക് കുറിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏത് കഥാപാത്രത്തെയും വെല്ലുന്ന മാരക സ്ക്രീൻ പ്രസൻസ് എന്നാണ് ജോജുവിനെ കാർത്തിക് വിശേഷിപ്പിച്ചിരിക്കുന്നത്. താടിയും കണ്ണടയുമായി നി​ഗൂഢത ഒളിപ്പിച്ചാണ് ജോജുവിന്റെ ലുക്ക്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

suriya 44 film
അശ്ലീല പരാമർശം; ഉണ്ണി മുകുന്ദനോടും ഫാൻസിനോടും പരസ്യമായി മാപ്പ് പറഞ്ഞ് ഷെയ്‌ൻ നി​ഗം

'ലവ് ലാഫ്‌റ്റർ വാർ' എന്ന ടാഗ്‌ലൈനോടെയുള്ള സിനിമ ആക്ഷനും പ്രാധാന്യം നൽകുന്ന പ്രണയകഥ ആയിരിക്കുമെന്നാണ് സൂചന. സൂര്യ-ജ്യോതികയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ജൂൺ ആദ്യവാരം ആൻഡമാനിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com