സല്‍മാന്‍ ഖാനെ കാറില്‍ വച്ച് ആക്രമിക്കാന്‍ പദ്ധതിയിട്ടു; എകെ-47 ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ വാങ്ങി

സല്‍മാന്‍ ഖാനെ വധിക്കാനായി ലോറന്‍സ് ബിഷ്‌ണോയ് ടീം രൂപീകരിച്ച മറ്റൊരു പദ്ധതി പുറത്തുകൊണ്ടുവന്നിരിക്കുകയാണ് നവി മുംബൈ പൊലീസ്
salman khan
പാകിസ്ഥാനി ആയുധ വില്‍പ്പനക്കാരില്‍ നിന്ന് എകെ 47 ഉള്‍പ്പടെയുള്ളവ വാങ്ങി

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെതിരെ ലോറന്‍സ് ബിഷ്‌ണോയ് ഗ്രൂപ്പ് ഉയര്‍ത്തുന്ന വധഭീഷണി ആരാധകരെ ഒന്നടങ്കം ആശങ്കയിലാക്കിയിരിക്കുകയാണ്. താരത്തിന്റെ വീടിന് നേരെ വെടിവെപ്പ് നടന്നതിനു പിന്നാലെ താരത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ സല്‍മാന്‍ ഖാനെ വധിക്കാനായി ലോറന്‍സ് ബിഷ്‌ണോയ് ടീം രൂപീകരിച്ച മറ്റൊരു പദ്ധതി പുറത്തുകൊണ്ടുവന്നിരിക്കുകയാണ് നവി മുംബൈ പൊലീസ്.

മഹാരാഷ്ട്രയിലെ പന്‍വേലില്‍ വച്ച് താരത്തിന്റെ കാര്‍ ആക്രമിക്കാനാണ് പദ്ധതിയിട്ടത്. ഇതിനായി പാകിസ്ഥാനി ആയുധ വില്‍പ്പനക്കാരില്‍ നിന്ന് എകെ 47 ഉള്‍പ്പടെയുള്ളവ വാങ്ങിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഈ ഗൂഢാലോചനയുമായി ബന്ധപ്പെടുത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് നാലു പേരെ അറസ്റ്റു ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയും ബന്ധു അന്‍മോല്‍ ബിഷ്‌ണോയും ഗോള്‍ഡി ബ്രാറും ചേര്‍ന്ന് എകെ 47, എം-16 ഉള്‍പ്പടെയുള്ള ആയുധങ്ങളാണ് സ്വന്തമാക്കിയത്. നടനെ കാറില്‍ വച്ചോ ഫാം ഹൗസില്‍ വച്ചോ ആക്രമിക്കാനാണ് പദ്ധതിയിട്ടത്.

ഏപ്രില്‍ 14നാണ് സല്‍മാന്റെ വീടിനു നേരെ വെടിവയ്പ്പുണ്ടായത്. രണ്ട് ബൈക്കുകളിലായി എത്തിയവര്‍ വീടിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആറ പേര്‍ അറസ്റ്റലായി. ഇതില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com