അശ്ലീല പരാമർശം; ഉണ്ണി മുകുന്ദനോടും ഫാൻസിനോടും പരസ്യമായി മാപ്പ് പറഞ്ഞ് ഷെയ്‌ൻ നി​ഗം

ഉണ്ണിമുകുന്ദന്റെ നിർമ്മാണ കമ്പനിയെ കുറിച്ച് ഷെയ്ൻ അശ്ലീല പരാമർശം നടത്തിയെന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ അടക്കമുള്ള വിമർശനം
shane nigam, unni mukundan
ഉണ്ണി മുകുന്ദന്‍, ഷെയ്ന്‍ നിഗംഫെയ്സ്ബുക്ക്

ദുബായ്: നടൻ ഉണ്ണി മുകുന്ദന്റെ ഫിലിംസ് പ്രൊഡക്ഷൻ ഹൗസിനെ കുറിച്ച് നടത്തിയ പരാമർശത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷെയ്‌ൻ നി​ഗം. ദുബായിൽ വെച്ച് ലിറ്റിൽ ഹാർട്സ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന വാർത്ത സമ്മേളനത്തിൽ വെച്ചായിരുന്നു താരം മാപ്പ് പറഞ്ഞത്.

'തമാശയായി പറഞ്ഞതാണ്, ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല.ഇത് വ്യക്തമാക്കികൊണ്ട് ഉണ്ണിമുകുന്ദന് മെസേജും അയച്ചിരുന്നു. ഉണ്ണി ചേട്ടനെയും അദ്ദേഹത്തിന്റെ ഫാൻസിനെയും എന്റെ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ പരസ്യമായി മാപ്പ് പറയുന്നു'. ഇത്തരം കാര്യങ്ങളിൽ മറുപടി പറയുമ്പോൾ ഇനി കൂടുതൽ ശ്രദ്ധിക്കുമെന്നും ഷെയ്ൻ പറഞ്ഞു. ഉണ്ണിമുകുന്ദന്റെ നിർമ്മാണ കമ്പനിയെ കുറിച്ച് ഷെയ്ൻ അശ്ലീല പരാമർശം നടത്തിയെന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ അടക്കമുള്ള വിമർശനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

shane nigam, unni mukundan
'അച്ഛനില്ലാത്തതിനാൽ പ്രതീക്ഷിച്ച പോലെ ​ഗംഭീരമായില്ല': അമ്മയുടെ ഷഷ്ടിപൂർത്തി ആഘോഷമാക്കി അഭിരാമി

സമൂഹ മാധ്യമങ്ങളിൽ തന്റെ മാതാവിനെതിരെയുണ്ടായ അധിക്ഷേപങ്ങളെക്കുറിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തന്നെ മട്ടാഞ്ചേരി ​ഗ്യാങ് എന്ന് വിശേഷിപ്പിക്കുന്നതിൽ അടിസ്ഥാനമില്ല. അങ്ങനെയൊരു ​ഗ്യാങ്ങിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മട്ടാഞ്ചേരിയിൽ കളിച്ചു വളർന്ന ആളാണ് താനെന്നും ഷെയ്ൻ കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com