അച്ഛന്റെ പേര് ഒഴിവാക്കണം: അപേക്ഷ നൽകി ആഞ്ജലീന ജോളിയുടെയും ബ്രാഡ് പിറ്റിന്‍റെയും മകൾ

തന്റെ പേരിൽ നിന്ന് അച്ഛന്റെ പേര് ഒഴിവാക്കാൻ അപേക്ഷ നൽകിയിരിക്കുകയാണ് താരദമ്പതികളുടെ മകൾ ഷിലോ ജോളി-പിറ്റ്
Shiloh Jolie-Pitt
ആഞ്ജലീന ജോളിയും ഷിലോയുംഎഎഫ്പി

ലോസ് ആഞ്ചലസ്: വൻ വിവാദമായി മാറിയ വിവാഹമോചനമായിരുന്നു ഹോളിവുഡ് സൂപ്പർതാരങ്ങളായ ആഞ്ജലീന ജോളിയുടെയും ബ്രാഡ് പിറ്റിന്‍റെയും. ഇപ്പോൾ തന്റെ പേരിൽ നിന്ന് അച്ഛന്റെ പേര് ഒഴിവാക്കാൻ അപേക്ഷ നൽകിയിരിക്കുകയാണ് താരദമ്പതികളുടെ മകൾ ഷിലോ ജോളി-പിറ്റ്.

Shiloh Jolie-Pitt
'മമ്മൂക്ക ഒരു യൂണിവേഴ്സിറ്റി': വൈശാഖ് അഭിമുഖം

18ാം ജന്മദിനത്തിനാണ് പേര് മാറ്റണം എന്നാവശ്യവുമായി ഷിലോ ലോസ് ആഞ്ചലസ് കൗണ്ടി സുപ്പീരിയർ കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തത്. ഷിലോ നോവൽ ജോളി-പിറ്റ് എന്നാണ് താരപുത്രിയുടെ മുഴുവൻ പേര്. ഇതിൽ അച്ഛന്റെ പേരിൽ നിന്നുള്ള പിറ്റ് ഒഴിവാക്കണം എന്നാണ് ആവശ്യപ്പെട്ടത്. ബ്രാഡ് പിറ്റിനും ആഞ്ജലീന ജോളിക്കും ജനിച്ച കുട്ടികളിൽ മൂത്തമകളാണ് ഷിലോ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദത്തെടുത്ത കുട്ടികൾ ഉൾപ്പടെ ആറ് മക്കളാണ് ദമ്പതികൾക്കുള്ളത്. ഇവരിൽ 15 വയസ്സുള്ള മകൾ വിവിയൻ തന്‍റെ പേരിൽ നിന്ന് പിറ്റ് ഒഴിവാക്കിയത് വലിയ വാർത്തയായിരുന്നു. ദി ഔട്ട്സൈഡേര്‍സ് എന്ന മ്യൂസിക്കല്‍ ആല്‍ബത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് വിവിയന്‍ പിറ്റ് എന്ന പിതാവിന്‍റെ പേര് ഒഴിവാക്കിയത്. വിവിയന്‍ ജോളി എന്നാണ് പോസ്റ്ററില്‍ കൊടുത്തത്. ഇവരുടെ മൂത്ത മകൾ സഹാറ ഒരു കോളേജ് പരിപാടിക്കിടെ തന്‍റെ പിതാവിന്‍റെ പേര് ഉപേക്ഷിച്ച് സ്വയം പരിചയപ്പെടുത്തുന്ന വീഡിയോ വൈറലായിരുന്നു. 2016-ൽ ആഞ്ജലീന ജോളിയില്‍ നിന്നും വിവാഹമോചനം നേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com