ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കോവര്‍; ആസിഫ് അലി ചിത്രം ലെവല്‍ ക്രോസ്സിന്റെ ടീസര്‍ പുറത്ത്

ടുണീഷ്യയില്‍ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യന്‍ ചിത്രം എന്ന പ്രത്യേകതയും ലെവല്‍ ക്രോസ്സിനുണ്ട്
asif-ali-movie-level-cross-teaser-out
ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കോവര്‍; ആസിഫ് അലി ചിത്രം ലെവല്‍ ക്രോസിന്റെ ടീസര്‍ പുറത്ത്

ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫ് അലി ചിത്രം ലെവല്‍ ക്രോസ്സിന്റെ ടീസര്‍ പുറത്ത്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. തലവന് ശേഷമുള്ള ആസിഫ് അലിയുടെ ചിത്രം എന്ന രീതിയില്‍ ലെവല്‍ ക്രോസ്സിനായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

ടുണീഷ്യയില്‍ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യന്‍ ചിത്രം എന്ന പ്രത്യേകതയും ലെവല്‍ ക്രോസ്സിനുണ്ട്. തലവന് ശേഷമുള്ള ആസിഫ് അലിയുടെ ചിത്രം എന്ന രീതിയിലും ലെവല്‍ ക്രോസ്സിനായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

asif-ali-movie-level-cross-teaser-out
'സിനിമയിൽ ചാൻസ് കിട്ടാത്ത ചില പൊട്ടന്മാർ നിരൂപകരായി; കയ്യിൽ കിട്ടിയാൻ രണ്ടെണ്ണം കൊടുക്കണമെന്ന് തോന്നിയിട്ടുണ്ട്': ജോയ് മാത്യു

സംവിധായകന്‍ അര്‍ഫാസ് അയൂബിന്റെ സംവിധാനത്തിലാണ് ലെവല്‍ ക്രോസ്സ് ഒരുങ്ങിയിരിക്കുന്നത്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകന്‍ അര്‍ഫാസ് അയൂബ്. സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മൂവിയായ മോഹന്‍ലാല്‍ നായകനായെത്തുന്ന റാമിന്റെ നിര്‍മ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്.

സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രമാണിത്. ലെവല്‍ ക്രോസിന്റെ കഥയും തിരക്കഥയും അര്‍ഫാസിന്റേതാണ്. ആസിഫ്, അമലാപോള്‍ ,ഷറഫുദ്ദീന്‍ കോമ്പിനേഷന്‍ ആദ്യമായി വരുന്ന ചിത്രം കൂടിയാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com