'സിനിമയിലെ എന്റെ റോൾ മോഡൽസ് ഇവരാണ്'; സൊനാക്ഷി പറയുന്നു

'ഈ ഇൻഡസ്ട്രിയിൽ ഇത്രയും കാലം പിടിച്ചു നിൽക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല'.
Sonakshi Sinha
സൊനാക്ഷി സിൻഹinstagram

ബോളിവുഡിന്റെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് സൊനാക്ഷി സിൻഹ. 2010 ൽ സൽമാൻ ഖാൻ നായകനായെത്തിയ ദബാ​ങ് എന്ന ചിത്രത്തിലൂടെ എത്തിയ സൊനാക്ഷിയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സഞ്ജയ് ലീല ബൻസാലിയുടെ ഹീരാമണ്ഡിയിലും സൊനാക്ഷി പ്രധാന വേഷത്തിലെത്തിയിരുന്നു. ഇന്ന് താരത്തിന്റെ പിറന്നാൾ കൂടിയാണ്. ആരാധകരും താരങ്ങളുമുൾപ്പെടെ നിരവധി പേരാണ് സൊനാക്ഷിയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നത്.

ഇപ്പോഴിതാ തന്റെ റോൾ മോഡൽ ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. "സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലും അവരുടെ കരിയർ മുന്നോട്ട് കൊണ്ടു പോയ രീതിയും വച്ച് നോക്കുകയാണെങ്കിൽ റാണി മുഖർജിയും കരീന കപൂറും വളരെ നല്ല റോൾ മോഡലുകളാണെന്ന് ഞാൻ പറയും. കാരണം ഈ ഇൻഡസ്ട്രിയിൽ ഇത്രയും കാലം പിടിച്ചു നിൽക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

അവർ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങൾ, അവരുടെ സിനിമകൾ എല്ലാം പ്രശംസനീയമാണ്. ഇനി കഴിവിൻ്റെയും അഭിനയത്തിൻ്റെയും കാര്യത്തിൽ നോക്കുകയാണെങ്കിൽ, വിദ്യ ബാലൻ. ഓൺസ്ക്രീനിൽ അവരുടെ പെർ‌ഫോമൻസ് അതിശയകരമാണ് "- സൊനാക്ഷി പറഞ്ഞു.

സഞ്ജയ് ലീല ബൻസാലിയുടെ ഹീരാമണ്ഡി: ദ് ഡയമണ്ട് ബസാർ ആണ് താരത്തിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്ക് എത്തിയത്. സീരിസിലെ താരത്തിന്റെ പ്രകടനം ഒരേസമയം പ്രേക്ഷശ്രദ്ധയും നിരൂപക പ്രശംസയും നേടി. റിതേഷ് ദേശ്മുഖും സാഖിബ് സലീമും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന കക്കുഡയാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Sonakshi Sinha
അശ്ലീല പരാമർശം; ഉണ്ണി മുകുന്ദനോടും ഫാൻസിനോടും പരസ്യമായി മാപ്പ് പറഞ്ഞ് ഷെയ്‌ൻ നി​ഗം

'തമാശയായി പറഞ്ഞതാണ്, ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല.ഇത് വ്യക്തമാക്കികൊണ്ട് ഉണ്ണിമുകുന്ദന് മെസേജും അയച്ചിരുന്നു. ഉണ്ണി ചേട്ടനെയും അദ്ദേഹത്തിന്റെ ഫാൻസിനെയും എന്റെ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ പരസ്യമായി മാപ്പ് പറയുന്നു'. ഇത്തരം കാര്യങ്ങളിൽ മറുപടി പറയുമ്പോൾ ഇനി കൂടുതൽ ശ്രദ്ധിക്കുമെന്നും ഷെയ്ൻ പറഞ്ഞു. ഉണ്ണിമുകുന്ദന്റെ നിർമ്മാണ കമ്പനിയെ കുറിച്ച് ഷെയ്ൻ അശ്ലീല പരാമർശം നടത്തിയെന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ അടക്കമുള്ള വിമർശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com