'ഒരേയൊരു ഇളയരാജ': സംഗീത ചക്രവര്‍ത്തിക്ക് 81ാം പിറന്നാള്‍: രണ്ടാം പോസ്റ്റര്‍ പുറത്തുവിട്ട് ധനുഷ്

ഇളയരാജയുടെ ജീവിതം പറയുന്ന ചിത്രത്തിന്റെ രണ്ടാത്തെ പോസ്റ്ററും പുറത്തുവിട്ടു
ilayaraaja
ഇളയരാജയ്ക്ക് ഇന്ന് 81ാം പിറന്നാള്‍

സംഗീത ചക്രവര്‍ത്തി ഇളയരാജയ്ക്ക് ഇന്ന് 81ാം പിറന്നാള്‍. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. ഇളയരാജയുടെ ജീവിതം പറയുന്ന ചിത്രത്തിന്റെ രണ്ടാത്തെ പോസ്റ്ററും പുറത്തുവിട്ടു. പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ധനുഷ് ആണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

ilayaraaja
'വീട് പണിയാൻ നിങ്ങള്‍ക്ക് എവിടെ നിന്നാണ് ഇത്ര പണം?'; മറുപടിയുമായി ഇമ്രാന്‍ ഖാന്‍

ഒരേയൊരു ഇളയരാജയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് ധനുഷ് കുറിച്ചത്. ഇളയരാജ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ധനുഷ് ആണ് സംഗീതജ്ഞന്റെ വേഷത്തിലെത്തുന്നത്. ഹാര്‍മോണിയവുമായി വേദിയില്‍ നില്‍ക്കുന്ന ധനുഷിനെ ആണ് പോസ്റ്ററില്‍ കാണുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അരുണ്‍ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇളയരാജ തന്നെയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നീരവ് ഷാ ആണ് ഡിഒപി. മുത്തുരാജ് പ്രൊഡക്ഷന്‍ ഡിസൈനറാണ്. ശ്രീറാം ഭക്തിശരന്‍, സികെ പദ്മകുമാര്‍, വരുണ്‍ മധുര്‍, ഇളംപരിതി ഗജേന്ദ്രന്‍, സൗരഭ് മിശ്ര തുടങ്ങിയവരാണ് ചിത്രം നിര്‍മിക്കുക. തമിഴ് തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം എത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com