സൂര്യയുടെ നായികയായി പൂജ ഹെ​ഗ്ഡെ; ഒരുങ്ങുന്നത് പ്രണയകഥയോ ?

ഒരു നവവധുവിന്റെ ലുക്കിലാണ് പൂജയെ പോസ്റ്ററിൽ കാണാനാവുക.
suriya
സൂര്യ 44

കാർത്തിക് സുബ്ബരാജ് - സൂര്യ കൂട്ടുകെട്ടിലെത്തുന്ന സൂര്യ 44 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണിപ്പോൾ ആരാധകരും പ്രേക്ഷകരും. കഴിഞ്ഞ ​ദിവസം ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകൾ സംവിധായകൻ പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ സൂര്യയുടെ നായികയായി പൂജ ഹെ​ഗ്ഡെയാണ് എത്തുക. താരത്തിന്റെ ക്യാരക്ടർ പോസ്റ്ററും പുറത്തുവന്നിരുന്നു.

ഒരു നവവധുവിന്റെ ലുക്കിലാണ് പൂജയെ പോസ്റ്ററിൽ കാണാനാവുക. 'ലവ് ലാഫ്‌റ്റർ വാർ' എന്ന ടാഗ്‌ലൈനോടെയാണ് ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവന്നിരിക്കുന്നത്. സൂര്യയും പൂജ ഹെഗ്‌ഡെയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. താരങ്ങളുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി കാണാൻ പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ജോജു ജോർജ്, ജയറാം എന്നിവരും ചിത്രത്തിന്റെ ഭാ​ഗമാണ്. ആക്ഷന് പ്രാധാന്യമുള്ള ചിത്രമാണ് സൂര്യ 44 എന്നാണ് പുറത്തുവരുന്ന വിവരം. സൂര്യ-ജ്യോതികയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

suriya
'വീട് പണിയാൻ നിങ്ങള്‍ക്ക് എവിടെ നിന്നാണ് ഇത്ര പണം?'; മറുപടിയുമായി ഇമ്രാന്‍ ഖാന്‍

സന്തോഷ് നാരായണനാണ് സം​ഗീതമൊരുക്കുന്നത്. ശ്രേയസ് കൃഷ്ണയാണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. അതേസമയം നിരവധി സിനിമകളാണ് സൂര്യയുടേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ദേവയാണ് പൂജയുടേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com