'അന്ന് നോ പറഞ്ഞു, പിന്നെ ശങ്കർ‍ എന്റെ അടുത്തേക്ക് വരില്ലെന്ന് കരുതി'; കമൽ ഹാസൻ

ജെൻ്റിൽമാൻ്റെ വിജയത്തിന് ശേഷം വീണ്ടും തിരക്കഥയുമായി അദ്ദേഹം തിരിച്ചെത്തി.
Kamal Haasan
ഇന്ത്യൻ 2instagram

പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. ഇന്ത്യനിലേക്ക് എത്തിയത് എങ്ങനെയാണെന്നും ശങ്കറുമായുള്ള തന്റെ ബന്ധത്തേക്കുറിച്ചുമൊക്കെ പറയുകയാണ് നടൻ കമൽ ഹാസൻ. ഇന്ത്യൻ 2 വിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. ശങ്കർ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ജെൻ്റിൽമാനു വേണ്ടിയാണ് ആദ്യം തന്നെ സമീപിച്ചതെന്നാണ് കമൽ ഹാസൻ പറയുന്നത്.

"ജെന്റിൽമാനു വേണ്ടിയാണ് ശങ്കർ ആദ്യം എന്നെ സമീപിക്കുന്നത്. എന്നാൽ ആശയപരമായുണ്ടായ ചില കാരണങ്ങൾ കൊണ്ട് എനിക്ക് ആ സിനിമ ചെയ്യാൻ കഴിഞ്ഞില്ല. പക്ഷേ ഇനി ഒരു സിനിമയുമായി ശങ്കർ എന്റെ അടുത്തേക്ക് വരില്ലെന്നായിരുന്നു ഞാൻ കരുതിയത്. കാരണം പൊതുവേ ഒരു താരം സിനിമ നിരസിച്ചാൽ പിന്നെ സംവിധായകരാരും ആ വഴിക്ക് തിരികെ പോകാറില്ല.

എന്നാൽ ജെൻ്റിൽമാൻ്റെ വിജയത്തിന് ശേഷം വീണ്ടും തിരക്കഥയുമായി അദ്ദേഹം തിരിച്ചെത്തി. തേവർമകന് ശേഷം ശിവാജി സാറിനൊപ്പം മറ്റൊരു സിനിമ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ. ഇന്ത്യന്റെ കഥയ്ക്കും എന്റെ കഥയ്ക്കും ചെറിയ രീതിയിൽ സമാനതകളുണ്ടായിരുന്നു. അതുകൊണ്ട്, ഞാൻ ശിവാജി സാറിനോട് എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Kamal Haasan
ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കോവര്‍; ആസിഫ് അലി ചിത്രം ലെവല്‍ ക്രോസ്സിന്റെ ടീസര്‍ പുറത്ത്

അപ്പോൾ അദ്ദേഹം പറഞ്ഞു ഞങ്ങൾ അച്ഛനായും മകനായും അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിൽ നീയും അച്ഛനായും മകനായുമാണെത്തുക. അതുകൊണ്ട് ഇത് ചെയ്യെന്ന് അദ്ദേഹം പറഞ്ഞു. ശരിക്കും ശങ്കറിന് എന്നോടുള്ള സ്നേഹം കൊണ്ടാണ് അദ്ദേഹം അത് ചെയ്തത്, അതുകൊണ്ടാണ് ഞാൻ ഇവിടെ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത് "- കമൽ ഹാസൻ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com