'ഇന്ത്യൻ തുടങ്ങിയപ്പോൾ തന്നെ കമൽ സാർ രണ്ടാം ഭാ​ഗം പ്ലാൻ ചെയ്യാൻ പറഞ്ഞു', അന്ന് ചെയ്യാതിരുന്നതിന്റെ കാരണം പറഞ്ഞ് ശങ്കർ

വർഷങ്ങൾക്ക് ശേഷം, ഇന്ത്യൻ 2 കഥയെഴുതാൻ ഞാൻ തീരുമാനിച്ചത് പത്രങ്ങളിലെ അഴിമതി വാർത്തകൾ വായിച്ചാണ്
Kamal Haasan
ഇന്ത്യൻ 2

ഇന്ത്യൻ 2 വിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. 28 വർഷങ്ങൾക്ക് ശേഷം ശങ്കറും കമൽ ഹാസനും ഒന്നിച്ചെത്തുന്നത് കൊണ്ടു തന്നെ പ്രേക്ഷകരും വലിയ ആവേശത്തിലാണ്. ശനിയാഴ്ച ചെന്നൈയിൽ വച്ച് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും നടന്നിരുന്നു. കമൽ ഹാസൻ, ചിത്രത്തിലെ നായികമാരായ രാകുൽ പ്രീത് സിംഗ്, കാജൽ അഗർവാൾ, സംവിധായകൻ എസ് ശങ്കർ തുടങ്ങി നിരവധി പ്രമുഖർ ഓഡിയോ ലോഞ്ച് ചടങ്ങിൽ പങ്കെടുത്തു.

1996 ൽ 'ഇന്ത്യൻ' ചിത്രീകരിക്കുന്ന സമയത്ത് കമൽ ഹാസൻ തന്നോട് രണ്ടാം ഭാഗം പ്ലാൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട കാര്യം ഓഡിയോ ലോഞ്ചിനിടെ സംവിധായകൻ ശങ്കർ പറഞ്ഞു. "ഇന്ത്യൻ ചിത്രീകരിക്കുന്നതിനിടെയാണ് കമൽ ഹാസൻ സാർ എന്നോട് രണ്ടാം ഭാ​ഗം പ്ലാൻ ചെയ്യാൻ പറയുന്നത്. പക്ഷേ അന്ന് എന്റെ കൈയ്യിൽ കൃത്യമായ തിരക്കഥ ഇല്ലായിരുന്നു.

വർഷങ്ങൾക്ക് ശേഷം, ഇന്ത്യൻ 2 കഥയെഴുതാൻ ഞാൻ തീരുമാനിച്ചത് പത്രങ്ങളിലെ അഴിമതി വാർത്തകൾ വായിച്ചാണ്- ശങ്കർ പറഞ്ഞു. ഞാനും കമൽ സാറും മറ്റ് പ്രൊജക്ടുകളുടെ തിരക്കിലായതിനാൽ ഇന്ത്യൻ 2 നിർത്തിവയ്ക്കേണ്ടി വന്നു. 2.0 യ്ക്ക് ശേഷം ഞാൻ ഇന്ത്യൻ 2 വിന്റെ കഥ എഴുതി. അങ്ങനെയാണ് ഇന്ത്യൻ 2 തുടങ്ങുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Kamal Haasan
ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കോവര്‍; ആസിഫ് അലി ചിത്രം ലെവല്‍ ക്രോസ്സിന്റെ ടീസര്‍ പുറത്ത്

ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം തന്നെ സേനാപതിയായുള്ള കമൽ സാറിന്റെ വരവ് കണ്ട് ഞാൻ ഞെട്ടിപ്പോയി. രണ്ടാം ഭാഗം പ്രേക്ഷകർ ഏറ്റെടുക്കുമെന്ന വിശ്വാസമുണ്ടെന്നും" ശങ്കർ പറഞ്ഞു. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജയൻ്റ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജൂലൈ 12 ന് ഇന്ത്യൻ 2 റിലീസ് ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com