മകനെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; അഡല്‍റ്റ് വെബ്‌സീരീസ് നായികയ്‌ക്കെതിരെ സൈബര്‍ ആക്രമണം

ഇവരുടെ മരണത്തിന്റെ കാരണക്കാരി ദിയയാണ് എന്ന് പറഞ്ഞുകൊണ്ടാണ് സൈബര്‍ ആക്രമണം രൂക്ഷമാകുന്നത്.
cyber attack against adult web series actress
ദിയ ഗൗഡഇൻസ്റ്റ​ഗ്രാം

കനെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിന്റെ ഭാര്യയും നടിയുമായ ദിയ ഗൗഡ എന്ന ഖദീജയ്‌ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷം. ഇവരുടെ മരണത്തിന്റെ കാരണക്കാരി ദിയയാണ് എന്ന് പറഞ്ഞുകൊണ്ടാണ് സൈബര്‍ ആക്രമണം രൂക്ഷമാകുന്നത്. അഡല്‍റ്റ് വെബ് സീരീസുകളിലെ നായികയാണ് ദിയ.

കഴിഞ്ഞ ദിവസമാണ് ഷെരീഫും നാലു വയസുകാരനായ അല്‍ഷിഫാഫിനെയും വരാപ്പുഴ മണ്ണുംതുരുത്തിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം വളാഞ്ചേരി സ്വദേശിയാണ് ഷെരീഫ്. ആറു വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ദിയയുടെ രണ്ടാം വിവാഹമായിരുന്നു.

ദിയയുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഷെരീഫ് മകനെക്കൊന്ന് ജീവനൊടുക്കാന്‍ കാരണമായത് എന്നാണ് വിവരം. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. മൂന്നാഴ്ച മുന്‍പാണ് തര്‍ക്കത്തെ തുടര്‍ന്ന് ഷെരീഫ് മകനൊപ്പം വാടക വീട്ടിലേക്ക് മാറിയത്. ദിയ ആലുവയിലെ ഫ്‌ളാറ്റില്‍ തന്നെയായിരുന്നു താമസം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് ദിയയെ വിളിച്ച് ഷെരീഫ് ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ മരിക്കുന്നതിന് മുമ്പുള്ള ചിത്രങ്ങളും ഷെരീഫ് അയച്ചുനല്‍കിയിരുന്നു. തുടര്‍ന്ന് ദിയ ഈ വിവരം മണ്ണുംതുരുത്തിലുള്ള അയല്‍വാസിയെ വിളിച്ചു പറഞ്ഞു. മണ്ണുംതുരുത്തിലുള്ള മറ്റൊരാളെ വിളിച്ച് ദിയയുടെ സുഹൃത്തും ഇതേ വിവരം കൈമാറി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. ഇവരുടെ മൃതദേഹം കാണാന്‍ ദിയ എത്തിയില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വളാഞ്ചേരിയില്‍ നിന്നും ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടു പോയി.

അഡല്‍ട്ട് കണ്ടന്റ് വെബ്‌സീരിസ് നിര്‍മാതാക്കളായ യെസ്മയുടെ 'പാല്‍പ്പായസം' സീരിസില്‍ ഉള്‍പ്പടെ ഇവര്‍ വേഷമിട്ടിട്ടുണ്ട്. ദിയയുടെ ഇന്‍സ്റ്റഗ്രാം ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ക്കു താഴെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com