തമിഴ് പാസത്തിൽ വലഞ്ഞ് മമിത ബൈജു; ചെന്നൈയിൽ താരത്തെ കാണാൻ തിക്കി തിരക്കി ആരാധകർ: വി‍ഡിയോ

സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ചെന്നൈയിൽ നിന്നുള്ള താരത്തിന്റെ വിഡിയോ ആണ്
mamitha baiju
താരം എത്തിയത് അറിഞ്ഞ് ആരാധകർ തടിച്ചുകൂടുകയായിരുന്നു

പ്രേമലുവിലൂടെ തെന്നിന്ത്യയിലാകെ ആരാധകരെ സമ്പാദിച്ചിരിക്കുകയാണ് മമിത ബൈജു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ചെന്നൈയിൽ നിന്നുള്ള താരത്തിന്റെ വിഡിയോ ആണ്. താരത്തെ കാണാൻ ആരാധകർ തടിച്ചുകൂടുകയായിരുന്നു.

ഒരു കടയുടെ ഉ​ദ്ഘാടനത്തിനായാണ് താരം ചെന്നൈയിലെ മാളിൽ എത്തിയത്. ഗോൾഡൻ സീക്വൻസ് വർക്കിലുള്ള കറുത്ത വസ്ത്രത്തിൽ അതിസുന്ദരിയായിരുന്നു താരം. താരം എത്തിയത് അറിഞ്ഞ് ആരാധകർ തടിച്ചുകൂടുകയായിരുന്നു. ഇതോടെ പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയിലായി താരം. സെക്യൂരിറ്റി ജീവനക്കാർ ആൾക്കൂട്ടത്തെ തള്ളി മാറ്റിയാണ് താരത്തിന് കടന്നു പോകാനുള്ള വഴിയൊരുക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മമിത നായികയായി എത്തിയ പ്രേമലു തമിഴ് ഉൾപ്പടെയുള്ള ഭാഷകളിൽ വൻ വിജയമായിരുന്നു. ഇതോടെ തമിഴിൽ തിരക്കേറിയ നടിയായിരിക്കുകയാണ് മമിത. ജി വി പ്രകാശിന്റെ റിബൽ എന്ന ചിത്രത്തിലൂടെ മമിത തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോൾ വിഷ്ണു വിശാൽ, പ്രദീപ് രംഗനാഥൻ എന്നിവരോടൊപ്പം ഒരു സിനിമയിൽ അഭിനയിക്കുകയാണ് മമിത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com