'ഇതെനിക്ക് വളരെ സർപ്രൈസായി'; ബോളിവുഡിലേക്കുള്ള മടങ്ങി വരവിനേക്കുറിച്ച് ജ്യോതിക

തെന്നിന്ത്യയിൽ ചെയ്ത പോലെയുള്ള വേഷങ്ങൾ ബോളിവുഡിലും കിട്ടാനായി കാത്തിരിക്കുകയാണ്.
Jyotika
ജ്യോതികinstagram

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് ജ്യോതിക. വർഷങ്ങൾക്ക് ശേഷം അടുത്തിടെ മമ്മൂട്ടിയുടെ നായികയായി താരം മലയാളത്തിലേക്കും തിരിച്ചുവരവ് നടത്തിയിരുന്നു. ജിയോ ബേബി സംവിധാനം ചെയ്ത കാതലിൽ ഓമന എന്ന കഥാപാത്രമായാണ് ജ്യോതിക എത്തിയത്.

1998 ൽ ഡോളി സാജാ കെ രഖ്ന എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ജ്യോതിക തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. പിന്നീട് വിവിധ ഭാഷകളിലായി നിരവധി സിനിമകളുടെ ഭാ​ഗമായി താരം. വിവാഹം കഴിഞ്ഞതോടെ കുറച്ചു നാൾ അഭിനയത്തിൽ നിന്ന് ചെറിയൊരിടവേള താരമെടുത്തിരുന്നു. പിന്നീട് സിനിമയിലേക്ക് വൻ തിരിച്ചുവരവാണ് ജ്യോതിക നടത്തിയതും.

തമിഴിലും തെലുങ്കിലുമൊക്കെ ഹിറ്റ് നായികയായിരുന്നെങ്കിലും ഹിന്ദിയിൽ തിളങ്ങാൻ ജ്യോതികയ്ക്ക് കഴിഞ്ഞിരുന്നില്ല. 26 വർഷങ്ങൾക്ക് ശേഷം ശെയ്ത്താൻ, ശ്രീകാന്ത് എന്നീ സിനിമകളിലൂടെ ജ്യോതിക ബോളിവുഡിലേക്കും മടങ്ങിയെത്തി. മാത്രമല്ല ശെയ്ത്താനിലേയും ശ്രീകാന്തിലേയും താരത്തിന്റെ കഥാപാത്രങ്ങൾ ശ്രദ്ധ നേടുകയും ചെയ്തു. ബോക്സോഫീസിലും ഇരുചിത്രങ്ങൾ മികച്ച കളക്ഷൻ നേടിയിരുന്നു.

ഇപ്പോഴിതാ ഹിന്ദിയിലേക്കുള്ള തന്റെ ഇത്തരമൊരു മടങ്ങി വരവ് വളരെ സർപ്രൈസായിരുന്നുവെന്നും അത് തികച്ചും സ്വഭാവികമായി സംഭവിച്ചതാണെന്നും പറയുകയാണ് ജ്യോതിക. '25 വർഷമായിട്ടും യാതൊരു അനക്കവുമില്ലായിരുന്നു. പക്ഷേ വളരെ പെട്ടെന്നാണ് ഈ രണ്ട് സിനിമകളും ശബ്ദമുയർത്തിയത്'. കഴിഞ്ഞ 25 വർഷത്തിനിടയിൽ തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു താരം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Jyotika
ക്ലൈമാക്സിലെ ഫൈറ്റിൽ തെറിച്ച് വീണ് മമ്മൂക്ക, ഇടി നേരിട്ട് കാണാനെത്തി ഫഹദും; ടർബോ മേക്കിങ് വീഡിയോ

'ഇപ്പോൾ പ്രേക്ഷകർക്കിടയിൽ നോർത്ത്, സൗത്ത് എന്നൊന്നുമില്ല, അവരെല്ലാം ഒന്നായാണ് കാണുന്നത്. ഞാൻ തെന്നിന്ത്യയിൽ ചെയ്ത പോലെയുള്ള വേഷങ്ങൾ ബോളിവുഡിലും കിട്ടാനായി കാത്തിരിക്കുകയാണ്. വളരെ മനോഹരമായ കഥ ആയതുകൊണ്ടാണ് ശെയ്ത്താനും ശ്രീകാന്തും ഞാൻ തെരഞ്ഞെടുക്കുന്നത്. എന്നാൽ ഒരു അഭിനേതവെന്ന നിലയിൽ കൂടുതൽ കഥാപാത്രങ്ങൾക്കായി തിരയുകയാണെന്നും' ജ്യോതിക പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com