ക്ലൈമാക്സിലെ ഫൈറ്റിൽ തെറിച്ച് വീണ് മമ്മൂക്ക, ഇടി നേരിട്ട് കാണാനെത്തി ഫഹദും; ടർബോ മേക്കിങ് വീഡിയോ

ചിത്രീകരണത്തിനിടെ മമ്മൂട്ടി തെറിച്ചു വീഴുന്നതും സെറ്റിലുള്ളവർ ഓടിയെത്തുന്നതും വീഡിയോയിൽ കാണാം.
Turbo
ടർബോ

ടർബോയിൽ ഏറ്റവും കൂടുതൽ കൈയ്യടി നേടിയത് മമ്മൂട്ടിയുടെ ആക്ഷൻ രം​ഗങ്ങൾ തന്നെയായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. ഓരോ തവണ ആക്ഷൻ രം​ഗങ്ങളുടെ മേക്കിങ് വീഡിയോ പുറത്തുവിടുമ്പോഴും പ്രേക്ഷകർ നൽകുന്ന സ്വീകാര്യതയും വളരെ വലുതാണ്. ഇപ്പോഴിതാ ടർബോയുടെ ക്ലൈമാക്സിലെ ആക്ഷൻ രം​ഗങ്ങളുടെ മേക്കിങ് വീ‍ഡിയോ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടിക്കമ്പനി.

മമ്മൂട്ടിയും രാജ് ബി ഷെട്ടിയും തമ്മിലുള്ള ഫൈറ്റിന്റെ ചിത്രീകരണം കാണാൻ നടൻ ഫഹദ് ഫാസിലും ലൊക്കേഷനിലെത്തിയിരുന്നു. ചിത്രീകരണത്തിനിടെ മമ്മൂട്ടി തെറിച്ചു വീഴുന്നതും സെറ്റിലുള്ളവർ ഓടിയെത്തുന്നതും വീഡിയോയിൽ കാണാം.

വൈശാഖ് - മമ്മൂട്ടി കൂട്ടുക്കെട്ടിലെത്തിയ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. മമ്മൂട്ടിക്കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് ടർബോ. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടിയെത്തിയപ്പോൾ വെട്രിവേൽ ഷൺമുഖ സുന്ദരം എന്ന വില്ലനായി രാജ് ബി ഷെട്ടിയുമെത്തി.

അഞ്ജന ജയപ്രകാശ്, ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, കബീർ ദുഹാൻ സിങ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പ് സിനിമ പ്രേക്ഷകർ തുടങ്ങിക്കഴിഞ്ഞു. ബസൂക്കയാണ് മമ്മൂട്ടിയുടേതായി ഇനി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Turbo
ഇനി 'കൂലി'യിൽ; ആത്മീയ യാത്രകൾക്ക് ശേഷം ചെന്നൈയിൽ തിരിച്ചെത്തി രജിനികാന്ത്

അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 10ന് ചിത്രം തിയറ്ററുകളിലെത്തും. അതേസമയം ലോകേഷ് കനകരാജിനൊപ്പം കൂലിയാണ് രജിനികാന്തിന്റെ ചിത്രീകരണത്തിനായി തയ്യാറെടുക്കുന്ന ചിത്രം. ഈ മാസം 10 ന് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. സത്യരാജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com