ദളപതി വിജയ്‌യുടെ 50-ാം പിറന്നാൾ; റീ റിലീസിനൊരുങ്ങുന്നത് മൂന്ന് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ, ആവേശത്തിൽ ആരാധകർ

ഈ മാസം 22 നാണ് വിജയ്‌യുടെ അമ്പതാം പിറന്നാൾ.
vijay
വിജയ്‌instagram

ദളപതി വിജയ്‌യുടെ 50-ാം പിറന്നാൾ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ ആരാധകർ തുടങ്ങിക്കഴിഞ്ഞു. ഈ മാസം 22 നാണ് വിജയ്‌യുടെ അമ്പതാം പിറന്നാൾ. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ പോക്കിരി റീ റിലീസിനെത്തുകയാണ്.

സിനിമ ഡിസ്ട്രിബ്യൂട്ടർ കരൺ അയ്ങ്കാരനാണ് പോക്കിരി റീ റിലീസിനെത്തുന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. ഇളയ ദളപതിയുടെ 50-ാം പിറന്നാൾ ആഘോഷത്തിന് തുടക്കം, പോക്കിരി വീണ്ടും തിയറ്ററുകളിലേക്കെന്നാണ് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കുറിച്ചിരിക്കുന്നത്. ഈ മാസം 21 നാണ് പോക്കിരി വീണ്ടും തിയറ്ററുകളിലെത്തുക.

പ്രഭുദേവ സംവിധാനം ചെയ്ത പോക്കിരി 2007 ൽ ആണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ആക്ഷൻ-ത്രില്ലർ ചിത്രമായാണ് പോക്കിരിയെത്തിയത്. അസിൻ ആയിരുന്നു ചിത്രത്തിലെ നായിക. പ്രകാശ് രാജ്, വടിവേലു, ബൃന്ദ പരേഖ്, നാസർ, ശ്രീമാൻ, നെപ്പോളിയൻ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിന്റെ ഭാ​ഗമായി.

മഹേഷ് ബാബു നായകനായെത്തി 2006 ൽ പുറത്തുവന്ന തെലുങ്ക് ചിത്രം പോക്കിരിയുടെ തമിഴ് റീമേക്ക് കൂടിയായിരുന്നു ഇത്. ചിത്രത്തിലെ വിജയ്‌യുടെ പെർഫോമൻസും ആക്ഷൻ രം​ഗങ്ങളും പശ്ചാത്തല സം​ഗീതവുമെല്ലാം തിയറ്ററുകളിൽ കൈയ്യടി നേടി. ബോക്സോഫീസിലും ചിത്രം മികച്ച കളക്ഷൻ നേടി. അടുത്തിടെ വിജയ് നായകനായെത്തിയ ​ഗില്ലിയും റീ റിലീസ് ചെയ്തിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

vijay
'ഞങ്ങൾ ആ​ഗ്രഹിച്ച വിജയം'; സുരേഷ് ​ഗോപിയ്ക്ക് ആശംസകളുമായി താരങ്ങൾ

ബോക്സോഫീസിൽ വലിയ കളക്ഷൻ നേടാനും ​ഗില്ലിക്കായി. പോക്കിരിയ്ക്ക് പുറമേ വില്ല്, തുപ്പാക്കി തുടങ്ങിയ സിനിമകളും വിജയ്‌യുടെ ജന്മദിനത്തിൽ റീ റിലീസ് ചെയ്യുമെന്നാണ് വിവരം. ലോകേഷ് കനകരാജിനൊപ്പമെത്തിയ ലിയോ ആയിരുന്നു വിജയ്‌യുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. വെങ്കട്ട് പ്രഭു ഒരുക്കുന്ന ദ് ​ഗോട്ടാണ് വിജയ്‌യുടേതായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com