'ഞങ്ങൾ ആ​ഗ്രഹിച്ച വിജയം'; സുരേഷ് ​ഗോപിയ്ക്ക് ആശംസകളുമായി താരങ്ങൾ

സുരേഷ് ​ഗോപിക്കൊപ്പമുള്ള ചിത്രം അനുശ്രീയും പങ്കുവച്ചിട്ടുണ്ട്.
Suresh Gopi
സുരേഷ് ​ഗോപിfacebook

തൃശൂർ ലോക്സഭ മണ്ഡലത്തിൽ വിജയം ഉറപ്പിച്ച സുരേഷ് ​ഗോപിക്ക് ആശംസകൾ നേരുകയാണ് സിനിമ ലോകവും സഹപ്രവർത്തകരും സുഹൃത്തുക്കളുമിപ്പോൾ. അനുശ്രീ, ഭാമ, ബീന ആന്റണി, മുക്ത, കൃഷ്ണകുമാർ തുടങ്ങിയവരാണ് സുരേഷ് ​ഗോപിക്ക് ആശംസകളുമായെത്തിയിരിക്കുന്നത്.

ഹൃദയം കീഴടക്കി സുരേഷ് ​ഗോപി, തൃശൂർ അങ്ങെടുത്തു, നിറഞ്ഞ സ്നേഹം എന്നാണ് നടി ഭാമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഞങ്ങൾ പ്രതീക്ഷിച്ച വിജയം, ഞങ്ങൾ ആ​ഗ്രഹിച്ച വിജയം, ഞങ്ങളെല്ലാവരും കൂടെയുണ്ട് സുരേഷേട്ടാ എന്നാണ് നടി ബീന ആന്റണി സുരേഷ് ​ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

സുരേഷ് ​ഗോപിക്കൊപ്പമുള്ള ചിത്രം അനുശ്രീയും പങ്കുവച്ചിട്ടുണ്ട്. ബി​ഗ് ബ്രദർ, അഭിനന്ദനങ്ങൾ, തൃശൂർ അങ്ങെടുത്തു എന്നാണ് മുക്ത കുറിച്ചിരിക്കുന്നത്. സുരേഷ് ​ഗോപിയുടെ വീട്ടിലെത്തിയാണ് നടനും ബിജെപി സ്ഥാർഥിയുമായ കൃഷ്ണകുമാർ അഭിനന്ദനം അറിയിച്ചത്.

കേരളത്തിൽ താമര വിരിയില്ല, വിരിയില്ല എന്ന് പറഞ്ഞിട്ട് ഇപ്പോൾ ഇന്ത്യയൊന്നാകെ തൃശൂരിലേക്ക് നോക്കുകയാണെന്ന് കൃഷ്ണകുമാർ പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹീറോയായി സുരേഷ് ​ഗോപി മാറിയെന്നും കൃഷ്ണകുമാർ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Suresh Gopi
'ഇതെനിക്ക് വളരെ സർപ്രൈസായി'; ബോളിവുഡിലേക്കുള്ള മടങ്ങി വരവിനേക്കുറിച്ച് ജ്യോതിക

തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ശേഷം തിരുവനന്തപുരത്തെ വീട്ടിൽ സുരേഷ് ​ഗോപിക്ക് ഭാര്യ രാധിക മധുരം നൽകി ആഹ്ലാദം പങ്കിട്ടു. വിജയമറിഞ്ഞ് വീട്ടിലെത്തിയ എല്ലാവർക്കും മധുരം വിതരണം ചെയ്യുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com