'നീ റോക്ക് സ്റ്റാറാണ്': കങ്കണയെ പ്രശംസിച്ച് അനുപം ഖേര്‍: ഹാട്രിക് വിജയവുമായി ഹേമ മാലിനി

മാണ്ഡി പാര്‍ലമന്റ് മണ്ഡലത്തില്‍ മത്സരിച്ച താരം കോണ്‍ഗ്രസിന്റെ വിക്രമാദിത്യ സിങ്ങിനെയാണ് പരാജയപ്പെടുത്തിയത്
kangana ranaut, anupam kher
കങ്കണ റണാവത്തിന് ആശംസകളുമായി നടന്‍ അനുപം ഖേര്‍ഫെയ്സ്ബുക്ക്

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച കങ്കണ റണാവത്തിന് ആശംസകളുമായി നടന്‍ അനുപം ഖേര്‍. റോക്ക്‌സ്റ്റാര്‍ എന്നാണ് കങ്കണയെ താരം വിശേഷിപ്പിച്ചത്. മാണ്ഡി പാര്‍ലമന്റ് മണ്ഡലത്തില്‍ മത്സരിച്ച താരം കോണ്‍ഗ്രസിന്റെ വിക്രമാദിത്യ സിങ്ങിനെയാണ് പരാജയപ്പെടുത്തിയത്.

kangana ranaut, anupam kher
'ചന്ദനം പോലെ മുഴുവനങ്ങ് അരഞ്ഞില്ലാതാകേണ്ട; ഒരൽപ്പം തടി, പരിമളം, ആരോഗ്യം ബാക്കി വയ്ക്കുക': സുരേഷ് ​ഗോപിയോട് വേണു​ഗോപാൽ

എന്റെ പ്രിയപ്പെട്ട കങ്കണ, നിന്റെ വമ്പന്‍ വിജയത്തില്‍ ആശംസകള്‍. നീയൊരു റോക്ക്‌സ്റ്റാറാണ്. നിന്റെ യാത്ര വളരെ അധികം പ്രചോദിപ്പിക്കുന്നതാണ്. നിന്നെക്കുറിച്ചും മാണ്ഡിയിലേയും ഹിമാചല്‍ പ്രദേശിലേയും ജനങ്ങളെ ഓര്‍ത്ത് സന്തോഷമുണ്ട്. കഠിനാധ്വാനവും വ്യക്തതയുമുണ്ടെങ്കില്‍ എന്തും സാധ്യമാകുമെന്ന് നീ വീണ്ടും തെളിയിച്ചു. - കങ്കണയുടെ ചിത്രത്തിനൊപ്പം അനുപം ഖേര്‍ കുറിച്ചു. കങ്കണയുടെ ആദ്യത്തെ തെരഞ്ഞെടുപ്പായിരുന്നു ഇത്. 74,755 വോട്ടിനായിരുന്നു ഇവരുടെ വിജയം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിനിടെ ബോളിവുഡ് താരസുന്ദരി ഹേമ മാലിനി തുടര്‍ച്ചയായ മൂന്നാം തവണയും വിജയം സ്വന്തമാക്കി. ഉത്തര്‍ പ്രദേശിലെ മധുരയില്‍ നിന്നായിരുന്നു താരത്തിന്റെ വിജയം. ഹേമ മാലിനിക്ക് ആശംസകളുമായി മകള്‍ ഇഷ ഡിയോള്‍ ആശംസ പങ്കുവച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com