മമ്മൂട്ടി കമ്പനിയുടെ ചിത്രത്തിൽ അഭിനയിക്കാൻ സുരേഷ് ​ഗോപി: ഒരുങ്ങുന്നത് മൾട്ടി സ്റ്റാർ ചിത്രം

രാഷ്ട്രീയത്തിനൊപ്പം സിനിമയിൽ സജീവമായി തുടരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം
suresh gopi
മമ്മൂട്ടിയുടെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയ്ക്കൊപ്പം ചെയ്യുന്ന സിനിമയിലാണ് ഏറ്റവും പ്രതീക്ഷയുള്ളതെന്നും താരം

ലോക്സഭാ തെരഞ്ഞെടുപ്പിൽ മിന്നും വിജയം സ്വന്തമാക്കി രാഷ്ട്രീയത്തിലെ തന്റെ കരുത്ത് തെളിയിച്ചിരിക്കുകയാണ് സുരേഷ് ​ഗോപി. രാഷ്ട്രീയത്തിനൊപ്പം സിനിമയിൽ സജീവമായി തുടരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. കുറേ അധികം സിനിമകൾ വരാനുണ്ടെന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്. മമ്മൂട്ടിയുടെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയ്ക്കൊപ്പം ചെയ്യുന്ന സിനിമയിലാണ് ഏറ്റവും പ്രതീക്ഷയുള്ളതെന്നും താരം വ്യക്തമാക്കി.

suresh gopi
'നീ റോക്ക് സ്റ്റാറാണ്': കങ്കണയെ പ്രശംസിച്ച് അനുപം ഖേര്‍: ഹാട്രിക് വിജയവുമായി ഹേമ മാലിനി

‘സിനിമകൾ ഉണ്ടാകും. എണ്ണമൊന്നും അറിയില്ല, പക്ഷേ കുറെ അധികം സിനിമകൾ ഉണ്ട്. അതിൽ പ്രതീക്ഷ നൽകുന്നത് മമ്മൂക്കയുടെ മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയാണ്. അത് ഓ​ഗസ്റ്റിൽ ചെയ്യണമെന്ന് പത്തു ദിവസം മുൻപെ വിളിച്ച് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന്റെ തലേദിവസം ആളെ വിട്ട് അതിന്റെ നീക്കങ്ങളും അവർ തുടങ്ങി കഴിഞ്ഞു. ഒറ്റക്കൊമ്പൻ ചെയ്യണം. സിനിമകൾ ചെയ്യും, കാശുമുണ്ടാക്കും. അതിൽ നിന്നും കുറച്ച് കാശ് പാവങ്ങൾക്കും കൊടുക്കും. അതൊക്കെ അങ്ങനെ തുടരും.’- മാധ്യമങ്ങളോട് സുരേഷ് ​ഗോപി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാകും സുരേഷ് ​ഗോപി അഭിനയിക്കുക. മമ്മൂട്ടി, സുരേഷ് ഗോപി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ ഈ സിനിമയിൽ ഒന്നിച്ചെത്തിയേക്കും. മമ്മൂട്ടി അല്ലാതെ മറ്റൊരു നടന്‍ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നത് ഇതാദ്യമായാണ്. മമ്മൂട്ടിയുടെ ആറാമത്തെ നിര്‍മാണ സംരംഭം കൂടിയാണ് ഈ പ്രോജക്ട്. വരാഹം, ജെഎസ്കെ, എസ്ജി251 എന്നിവയാണ് സുരേഷ് ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ പ്രോജക്ടുകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com