'ഞാന്‍ കണ്ണീരൊപ്പിയ ടിഷ്യുവിനായി അവള്‍ ചവറ്റുകുട്ട മുഴുവന്‍ തിരഞ്ഞു': ആരാധികയുടെ 'സ്‌നേഹം' പേടിപ്പിച്ചെന്ന് ഹിന ഖാന്‍

'കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ആ കുട്ടിയുടെ തുറിച്ചുനോട്ടം എന്നെ വല്ലാതെ അസ്വസ്ഥയാക്കി'
hina khan
ഹിന ഖാന്‍ഇൻസ്റ്റ​ഗ്രാം

ഹിന്ദി ടെലിവിഷന്‍ സീരിയലിലൂടെ ശ്രദ്ധേയയായ നടിയാണ് ഹിന ഖാന്‍. താരത്തിന് ആരാധകരും ഏറെയാണ്. ഇപ്പോള്‍ ഒരു ആരാധികയില്‍ നിന്നുണ്ടായ പേടിപ്പെടുത്തുന്ന അനുഭവത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഹിന ഖാന്‍. ഉത്തരാഖണ്ഡില്‍ വച്ച് നടന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവമുണ്ടായത്.

hina khan
ഷെയിനിന്റെ ലിറ്റില്‍ ഹാര്‍ട്ട്‌സിന് ഗള്‍ഫില്‍ വിലക്ക്; നിഗൂഢത പുറത്തുവരാനുണ്ടെന്ന് സാന്ദ്ര തോമസ്

'ആരാധികയായ ചെറിയ കുട്ടി എല്ലാ ദിവസവും സെറ്റില്‍ വരുമായിരുന്നു. അവള്‍ എന്നെ തന്നെ നോക്കിക്കൊണ്ടിരിക്കും. ഞാന്‍ ആ കുട്ടിയെ കാണുകയും സംസാരിക്കുകയും അവള്‍ക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ആ കുട്ടിയുടെ തുറിച്ചുനോട്ടം എന്നെ വല്ലാതെ അസ്വസ്ഥയാക്കി. സെറ്റില്‍ നില്‍ക്കണമെന്നുണ്ടെങ്കില്‍ എന്നെ തന്നെ നോക്കാതെ മറ്റെവിടെയെങ്കിലും നോക്കാന്‍ ആ കുട്ടിയോട് പറയാന്‍ ഞാന്‍ എന്റെ ടീമിനോട് ആവശ്യപ്പെട്ടു. എന്നെ ബുദ്ധിമുട്ടിക്കുന്നെന്ന് അവള്‍ക്ക് തോന്നിയതുകൊണ്ടാകാം പോയിട്ട് നാളെ വരാം എന്ന് പറഞ്ഞ് പോയി.'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിനു ശേഷമുണ്ടായ സംഭവമാണ് ഹിനയെ വല്ലാതെ അലട്ടിയത്. 'കരയുന്ന ഒരു സീന്‍ ചിത്രീകരിച്ച ശേഷം കണ്ണീര്‍ തുടക്കാന്‍ ഉപയോഗിച്ച ടിഷ്യു എന്റെ സഹായിക്ക് നല്‍കി. അവനത് ചവറ്റുകൊട്ടയില്‍ ഇട്ടു. ഈ പെണ്‍കുട്ടി ആ ചവറ്റുകുട്ട മുഴുവന്‍ പരിശോധിച്ച് ഞാന്‍ ഉപയോഗിച്ച ടിഷ്യൂ കണ്ടെത്തി. അത് അവളെടുത്തു. ഇത് എന്നെ വല്ലാതെ ഞെട്ടിച്ചു. എനിക്ക് കുറച്ച് ഭയവും തോന്നി. അവളോടും എന്റെ എല്ലാ ആരാധകരോടുമുള്ള എല്ലാം ബഹുമാനവും നിര്‍ത്തിക്കൊണ്ട് പറയട്ടെ, അവര്‍ക്ക് എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം. പക്ഷേ എല്ലാത്തിനും ഒരു അതിരു വെക്കുന്നത് നല്ലതാണ്.' - ഹിന ഖാന്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com