
കാന്താര എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ നടൻമാരിലൊരാളാണ് ഋഷഭ് ഷെട്ടി. താരത്തിന്റെ പെർഫോമൻസ് തന്നെയായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ശിവയായും ദൈവക്കോലമായും ഋഷഭ് ഷെട്ടി സ്ക്രീനിൽ മാസ്മരിക പ്രകടനമാണ് നടത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ കാന്താര റിലീസ് ചെയ്തതിന് ശേഷം ആളുകൾക്ക് തന്നോടുള്ള സമീപനം എങ്ങനെയാണെന്ന് പറയുകയാണ് ഋഷഭ് ഷെട്ടി.
'സത്യത്തിൽ ഇതിനോടെല്ലാം എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ല. കാന്താര റിലീസായിട്ട് രണ്ട് വർഷത്തോടടുക്കുന്നു. പല പരിപാടികൾക്ക് പോകുമ്പോഴും ഇപ്പോഴും ആളുകൾ വന്ന് എന്റെ കാലിൽ വീഴുകയും ബഹുമാനത്തോടെ തൊഴുകയും ചെയ്യാറുണ്ട്.
ഇതൊക്കെ കാണുമ്പോൾ പലപ്പോഴും എനിക്ക് എന്താണ് പറയേണ്ടതെന്ന് പോലും അറിയില്ല. ഞാൻ ദൈവികത ഉള്ള ഒരാളല്ല, ഒരു നടൻ മാത്രമാണ്. കാന്താരയിൽ നിങ്ങൾ കണ്ടത്, ഞാൻ ചെയ്ത ഒരു കഥാപാത്രം മാത്രമാണ്. ആ ആൾ ഞാനല്ല. എനിക്ക് സ്നേഹം നൽകിയതിന് ദൈവങ്ങളോടും ആളുകളോടും ഞാൻ കടപ്പെട്ടിരിക്കുന്നു. എന്നെ ഒരു കലാകാരനായി മാത്രം കണ്ടാൽ മതി. ഭക്തി ദൈവത്തോട് മാത്രം മതി'- ഋഷഭ് ഷെട്ടി പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കാന്താര ചാപ്റ്റർ 1 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നിരുന്നു. സപ്തമി ഗൗഡയായിരുന്നു കാന്താരയിൽ നായികയായെത്തിയത്. ആക്ഷൻ ത്രില്ലറായെത്തിയ ചിത്രം 2022 ലാണ് തിയറ്ററുകളിലെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക