ആണുങ്ങളോട് അവർ ഇങ്ങനെ ചെയ്യുമോ ? അനാവശ്യമായി സ്ത്രീകളുടെ ശരീരത്തിലേക്ക് ഫോക്കസ് ചെയ്യുന്നു; പാപ്പരാസികൾക്കെതിരെ നടി

പക്ഷേ എല്ലാ സ്ത്രീകളോടും അവരിത് ചെയ്യും.
Mona Singh
മോന സിങ്instagram

അടുത്തിടെ ബോളിവുഡിലെ പല നടിമാരും പാപ്പരാസികൾക്കെതിരെ രം​ഗത്തെത്തിയിരുന്നു. അനുവാദമില്ലാതെ പാപ്പരാസികൾ തങ്ങളുടെ ശരീരഭാ​ഗങ്ങൾ ഫോക്കസ് ചെയ്ത് മോശമായ രീതിയിൽ ഫോട്ടോയും വീഡിയോയും എടുക്കുന്നതിനെതിരെയാണ് നടിമാർ വിമർശനമുന്നയിച്ചത്.

ജാൻവി കപൂർ, മൃണാൽ താക്കൂർ, നേഹ ശർമ്മ തുടങ്ങിയ താരങ്ങളും പാപ്പരാസികളെ ഇക്കാര്യത്തിൽ വിമർശിച്ച് രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടി മോന സിങും അക്കൂട്ടത്തിലേക്ക് ചേരുകയാണ്. മോന സിങും ശർവാരി വാഹും അഭയ് വർമ്മയും പ്രധാന വേഷത്തിലെത്തുന്ന മുൻജ്യ എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെയായിരുന്നു താരത്തിന്റെ പ്രതികരണം.

"ഓരോ നടിമാരും ഇത്തരം പ്രവർത്തികൾക്കെതിരെ ശബ്​ദമുയർത്തണം. ഇത് വളരെ ശല്യമാണ്. അവർ വളരെ മോശമായ തരത്തിൽ സ്ത്രീകളുടെ ശരീരത്തിൽ ശ്ര​ദ്ധ കേന്ദ്രീകരിക്കുന്നു. അത് നമ്മളെ അസ്വസ്ഥരാക്കും. ഇതുപോലെ അവർ ആണുങ്ങളോട് ചെയ്യുമോ ? ഇല്ല, പക്ഷേ എല്ലാ സ്ത്രീകളോടും അവരിത് ചെയ്യും.

ഏതെങ്കിലും ഒരു പരിപാടിക്കോ അല്ലെങ്കിൽ അവാർഡ് ചടങ്ങുകൾക്കോ പങ്കെടുക്കുമ്പോഴുള്ള നമ്മുടെ ഇത്തരം വീഡിയോകളാണ് സ്വയം നമ്മൾ കാണേണ്ടി വരുന്നത്. എനിക്ക് പറയാനുള്ളത് ഓരോ നടിമാരും ഇതിനെതിരെ ശബ്ദമുയർത്തണമെന്നാണ്. കാരണം അവർ ചെയ്യുന്നത് അത്ര നിസാര കാര്യമല്ല"- താരം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Mona Singh
'ഞാന്‍ കണ്ണീരൊപ്പിയ ടിഷ്യുവിനായി അവള്‍ ചവറ്റുകുട്ട മുഴുവന്‍ തിരഞ്ഞു': ആരാധികയുടെ 'സ്‌നേഹം' പേടിപ്പിച്ചെന്ന് ഹിന ഖാന്‍

കഴിഞ്ഞ ദിവസം നടി നേഹ ശർമ്മയും ഇതിനെതിരെ രം​ഗത്തെത്തിയിരുന്നു. ഇത് വളരെ അരോചകമാണ്. ഒരു സ്ത്രീ എന്ന നിലയിൽ നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണ് ചിലരുടെ പ്രവർത്തിയിലൂടെ നമ്മുക്ക് നഷ്ടപ്പെടുന്നതെന്ന് നേഹ ശർമ്മ പറഞ്ഞിരുന്നു. ആദിത്യ സർപ്പോട്ട്ദറാണ് മുൻജ്യ സംവിധാനം ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com