റോമിൽ അവധി ആഘോഷിച്ച് അല്ലു അർജുനും കുടുംബവും

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ ഒന്നാണ് പുഷ്പ 2.
Allu Arjun
അല്ലു അർജുൻ

പുഷ്പ 2 വിന്റെ തിരക്കുകളിലായിരുന്നു ഇതുവരെ അല്ലു അർജുൻ. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഓ​ഗസ്റ്റ് 15 നാണ് പ്രേക്ഷകരിലേക്കെത്തുക. ഇപ്പോഴിതാ തിരക്കുകളിൽ നിന്നെല്ലാം മാറി അവധിയാഘോഷങ്ങളിലാണ് അല്ലു അർജുൻ. ഭാര്യ സ്നേഹയ്ക്കും മക്കളായ അല്ലു അർഹാനും അയാനുമൊപ്പം ഇറ്റലിയിലാണ് അല്ലു അർജുന്റെ അവധിക്കാലം. അല്ലു അർജുനും മക്കൾക്കുമൊപ്പം കൊളോസിയം സന്ദർശിക്കുന്നതിന്റെ ചിത്രങ്ങൾ സ്നേഹ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

കുടുംബത്തോടൊപ്പമുള്ള ആഘോഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് സ്നേ​ഹ. 2011 ലാണ് അല്ലു അർജുനും സ്നേഹയും വിവാ​ഹിതരായത്. ഇരുവരുടേയും മകൾ അല്ലു അർഹയും സിനിമയിൽ അരങ്ങേറ്റം നടത്തിയിരുന്നു. 2021 ലായിരുന്നു പുഷ്പ ദ് റൈസ് തിയറ്ററുകളിലെത്തിയത്. ബോക്സോഫീസിൽ വൻ‌ വിജയമായിരുന്നു ചിത്രം നേടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Allu Arjun
'ഹമാരെ ബാര'യ്ക്കു കര്‍ണാടകയില്‍ നിരോധനം, റിലീസ് രണ്ടാഴ്ചത്തേക്കു വിലക്കി ബോംബെ ഹൈക്കോടതി

രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായെത്തിയത്. നടൻ ഫഹദ് ഫാസിലും ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തി. അടുത്തിടെ പുഷ്പ 2 വിലെ രണ്ട് ​ഗാനങ്ങളും പുറത്തുവന്നിരുന്നു. സുനിൽ, റാവു രമേശ്, അനസൂയ ഭരദ്വാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിലൊരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസിനെത്തുക. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ ഒന്നാണ് പുഷ്പ 2.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com