'ഹമാരെ ബാര'യ്ക്കു കര്‍ണാടകയില്‍ നിരോധനം, റിലീസ് രണ്ടാഴ്ചത്തേക്കു വിലക്കി ബോംബെ ഹൈക്കോടതി

മുസ്ലീം സംഘടനങ്ങള്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയതോടെയാണ് നടപടി
hamare baarah
രണ്ടാഴ്ചത്തേക്കാണ് കര്‍ണാടക സര്‍ക്കാര്‍ ചിത്രത്തെ വിലക്കിയത്

ബം​ഗളൂരു: ഹിന്ദി ചിത്രം ഹമാരെ ബാരയ്ക്ക് കര്‍ണാടകയില്‍ വിലക്ക്. രണ്ടാഴ്ചത്തേക്കാണ് കര്‍ണാടക സര്‍ക്കാര്‍ ചിത്രത്തെ വിലക്കിയത്. മുസ്ലീം സംഘടനങ്ങള്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയതോടെയാണ് നടപടി.

hamare baarah
ഒന്നല്ല മൂന്ന് നായകൻമാർ; പാ രഞ്ജിത്തിന്റെ 'വെട്ടുവം' അപ്ഡേറ്റ്

സംസ്ഥാനത്തെ വര്‍ഗീയ സംഘര്‍ഷം ഒഴിവാക്കാനാണ് സിനിമ നിരോധിച്ചത് എന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിനും ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയിലൂടെയും സിനിമ തിയറ്ററിലൂടെയും സ്വകാര്യ ടെലിവിഷന്‍ ചാനലുകളിലൂടെയും മറ്റും പ്രദര്‍ശിപ്പിക്കുന്നതുമാണ് വിലക്കിയത്.

അതിനിടെ ചിത്രത്തിന്റെ റിലീസ് തടഞ്ഞ് ബോംബെ ഹൈക്കോടതി. ജൂണ്‍ 14 വരെ ഒരു പ്ലാറ്റ്‌ഫോമിലൂടെയും ചിത്രം റിലീസ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്. നാളെ റിലീസിന് ഒരുങ്ങവെയാണ് ഹൈക്കോടതി ഇടപെടല്‍. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയ സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കണമെന്നും അതുവഴി റിലീസ് ചെയ്യുന്നത് തടയണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ്് ജസ്റ്റിസുമാരായ എന്‍ആര്‍ ബോര്‍ക്കറും കമാല്‍ ഖാട്ടയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ചിത്രത്തിന്റെ റിലീസ് തടഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ട്രെയിലര്‍ പുറത്തുവന്നതോടെയാണ് ചിത്രത്തിനെതിരെ മുസ്ലീം സംഘടനകള്‍ കര്‍ണാടക സര്‍ക്കാരിനെ സമീപിച്ചത്. ഇസ്ലാമിനെ മോശമായി ചിത്രീകരിക്കുന്നതാണ് ചിത്രം എന്നാണ് മുസ്ലീം സംഘടനകളുടെ ആരോപണം. ഇത്തരത്തിലുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് മതവിശ്വാസികള്‍ തമ്മില്‍ വെറുപ്പ് വളരാന്‍ കാരണമാകും. മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെടുത്താനും സമാധാനം തകര്‍ക്കാനും ഗൂഢാലോചന നടക്കുന്നുണ്ടെന്നും സംഘടനകള്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com