ഒന്നല്ല മൂന്ന് നായകൻമാർ; പാ രഞ്ജിത്തിന്റെ 'വെട്ടുവം' അപ്ഡേറ്റ്

2022 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ വെട്ടുവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു.
Pa. Ranjith
പാ രഞ്ജിത്ത്

പാ രഞ്ജിത്തിന്റെ തങ്കലാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ. ചിയാൻ വിക്രമാണ് തങ്കലാനിൽ നായകനായെത്തുന്നത്. തങ്കലാന് ശേഷം പാ രഞ്ജിത്തിന്റേതായി പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് വെട്ടുവം. തെന്നിന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ​

ഗാങ്സ്റ്റർ ഡ്രാമയായാണ് വെട്ടുവം പ്രേക്ഷകരിലേക്കെത്തുക. നടൻമാരായ ആര്യ, അശോക് സെൽവൻ, അട്ടകത്തി ദിനേശ് എന്നിവരെ ചിത്രത്തിനായി നിർമ്മാതാക്കൾ സമീപിച്ചതായാണ് പുറത്തുവരുന്ന വിവരം. ആര്യയാണ് ചിത്രത്തിൽ വില്ലനായെത്തുകയെന്നാണ് സൂചന. നായകനായി അട്ടകത്തി ദിനേശിനേയും നിർണായക കഥാപാത്രമായി അശോക് സെൽവനേയും പരി​ഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ.

2022 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ വെട്ടുവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം തങ്കലാന്റെ റിലീസിന് ശേഷമായിരിക്കും വെട്ടുവം ചിത്രീകരണം തുടങ്ങുക. വെട്ടുവത്തിന് ശേഷം സർപ്പാട്ട 2 വിന്റെ ചിത്രീകരണം തുടങ്ങുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Pa. Ranjith
സലീമ വീണ്ടും മലയാളത്തിലേക്ക്; തിരിച്ചുവരവ് പാട്ടിയായി; ഡിഎന്‍എ ക്യാരക്റ്റർ പോസ്റ്റര്‍

ആക്ഷൻ പാക്കഡ് ഹിസ്റ്റോറിക്കൽ ഡ്രാമയായാണ് തങ്കലാൻ പ്രേക്ഷകരിലേക്കെത്തുക. പാർവതി തിരുവോത്ത്, മാളവിക മോഹനൻ, പശുപതി തുടങ്ങി നിരവധി താരങ്ങൾ തങ്കലാനിൽ അണിനിരക്കുന്നുണ്ട്. ജി വി പ്രകാശാണ് സം​ഗീതമൊരുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com