അന്നും ഇന്നും; ചിരഞ്ജീവിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ശാലിനി

ജഗദേക വീരുഡു അതിലോക സുന്ദരിയിൽ ചിരഞ്ജീവിയുടെ മകളായാണ് ശാലിനി അഭിനയിച്ചത്.
Shalini Ajith Kumar
ശാലിനിinstagram

ബാലതാരമായെത്തി പിന്നീട് നായികയായി മാറിയ താരമാണ് ശാലിനി. നടൻ അജിത്തുമായുള്ള വിവാഹ ശേഷം ശാലിനി സിനിമയിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. ശാലിനിയുടെ വെള്ളിത്തിരയിലേക്കുള്ള മടങ്ങി വരവിനായി കാത്തിരിക്കുകയാണ് സിനിമ പ്രേക്ഷകരും. കഴിഞ്ഞ ദിവസം മെ​ഗാസ്റ്റാർ ചിരഞ്ജീവിയെ കണ്ടുമുട്ടിയതിന്റെ സന്തോഷം ശാലിനി തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു.

ഹൈദരാബാദിൽ വച്ചായിരുന്നു ചിരഞ്ജീവിയുടേയും ശാലിനിയുടേയും കണ്ടുമുട്ടൽ. ജഗദേക വീരുഡു അതിലോക സുന്ദരി എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നെടുത്ത ഒരു പഴയകാല ചിത്രവും ശാലിനി പങ്കുവച്ചിട്ടുണ്ട്. ചിരഞ്ജീവിക്കും ശ്രീദേവിക്കുമൊപ്പമുള്ള ചിത്രമാണ് നടി പങ്കുവച്ചത്. സഹോദരി ശാമിലിയ്ക്കും സഹോദരൻ റിച്ചാർഡിനുമൊപ്പമാണ് ശാലിനി ചിരഞ്ജീവിയെ കാണാനെത്തിയത്.

നിരവധി പേരാണ് ശാലിനിയുടെ റീലിന് കമന്റുമായെത്തിയിരിക്കുന്നത്. എന്തൊരു ക്യൂട്ടാണ്, ശ്രീദേവിയെ മിസ് ചെയ്യുന്നു എന്നൊക്കെയാണ് ഭൂരിഭാ​​ഗം പേരുടേയും കമന്റുകൾ. ജഗദേക വീരുഡു അതിലോക സുന്ദരിയിൽ ചിരഞ്ജീവിയുടെ മകളായാണ് ശാലിനി അഭിനയിച്ചത്. അടുത്തിടെ അജിത്തിനൊപ്പമുള്ള ചിത്രം ചിരഞ്ജീവിയും പങ്കുവച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Shalini Ajith Kumar
'ഫാസിൽ സാറിന്റെ വീട്ടിൽ നിന്ന് ലോബ്സ്റ്റർ ബിരിയാണി കഴിച്ച് എടുത്ത ഫോട്ടോ: ആവേശത്തിൽ അഭിനയിച്ചത് ആ കുട്ടിയാണെന്ന് അറിഞ്ഞില്ല'

ഷൂട്ടിങ് സെറ്റിൽ അജിത് തന്നെ കാണാനെത്തിയതും താരം ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അതേസമയം വിശ്വംഭര എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണിപ്പോൾ ചിരഞ്ജീവി. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. അജിത് നായകനായെത്തുന്ന ​ഗുഡ് ബാഡ് അ​ഗ്ലിയുടെ ചിത്രീകരണവും ഹൈദരാബാദിൽ പുരോ​ഗമിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com